വടകര ഗവ.ജില്ലാ ഹോസ്പിറ്റലിന് ബഹ്‌റൈൻ കെഎംസിസി സിത്ര ഏരിയാ കമ്മിറ്റി സിഎച്ച് സെന്റരുമായി സഹകരിച്ചു വാട്ടർ ഡിസ്പൻസർ നൽകി

WhatsApp Image 2022-11-24 at 5.24.05 AM

മനാമ: വടകര സിഎച് സെന്ററും കെഎംസിസി ബഹ്‌റൈൻ സിത്ര ഏരിയാ കമ്മിറ്റിയും സഹകരിച്ചു നൽകുന്ന കുടിവെള്ള ഡിസ്പൻസർ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി ഫൈസലും സിത്ര ഏരിയാ കെഎംസിസി പ്രസിഡന്റ് അസീസ് മുയിപ്പോത്ത് എന്നിവരിൽ നിന്നും ഗവ.ഹോസ്പിറ്റൽ ധന്വന്തരി ഡയാലിസിസ് സെന്ററിന് വേണ്ടി ജില്ലാ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സരളാ നായർ ഏറ്റുവാങ്ങി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ ചെയ്യുന്ന ബഹറിൻ കെഎംസിസിയും വടകര സിഎച്ച് സെന്ററും ജില്ലാ ഹോസ്പിറ്റലിലെത്തുന്ന രോഗികൾക്കും കൂട്ടുനിൽക്കുന്നവർക്കും എന്നും ആശ്വാസം നൽകുന്ന പ്രവർത്തനങ്ങൾ ആണ് നടത്തുന്നതെന്ന് ഏറ്റുവാങ്ങിക്കൊണ്ട് സൂപ്രണ്ട് പറഞ്ഞു.

സേവന പാതയിൽ വ്യത്യസ്തങ്ങളായ കർമ്മ പദ്ധതികൾ നടപ്പാക്കുന്ന ബഹറിൻ കെഎംസിസിയും വടകര സിഎച്ച് സെന്ററും നടപ്പിലാക്കുന്ന കാരുണ്ണ്യ പദ്ധതികളുടെ ഭാഗമായി ഡയാലിസിസ് സെന്ററിന് ആവശ്യമായ ജനൽ കർട്ടനുകളും കെഎംസിസി ബഹ്‌റൈൻ സിഎച്ച് സെന്റർ മുഖേന നൽകി വൈസ് ചെയർമാൻ പികെസി റഷീദ് അധ്യക്ഷനായ പരിപാടിക്ക് പിവി അബ്ദുറഹ്മാൻ മക്ക സ്വാഗതം പറഞ്ഞു .

പദ്ധതിക്ക് ആശംസകൾ നേർന്നുകൊണ്ട് ജില്ലാ ഹോസ്പിറ്റൽ ആർഎംഒ ഡോ. ഷിബിൻ, ധന്വന്തരി ഡയാലിസിസ് കൺവീനർ എടയത്ത് ശ്രീധരൻ , വടകര മുൻസിപ്പൽ കൗൺസിലർ അഫ്സൽ പികെസി , സൂപ്പി തിരുവള്ളൂർ, ശംസുദ്ധീൻ കൈനാട്ടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത്, തുടങ്ങിയവർ സംസാരിച്ചു.

നൗഷാദ് കുനിങ്ങാട് , ഇസ്മായിൽ എളയടം, അലി പെരുമുണ്ടശ്ശേരി , ഫിറോസ് ഒഞ്ചിയം , ഇർഷാദ് നരിക്കുനി, ഹമീദ് കുരിക്കിലാട് , ഇ പി മഹ്മൂദ് ഹാജി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. അസീസ് മുയിപ്പോത്ത് നന്ദി പ്രകാശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!