bahrainvartha-official-logo
Search
Close this search box.

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് പരിസമാപ്തി; കലാ രത്ന കിരീടം ചൂടി കൃഷ്ണ രാജീവ്

New Project - 2022-11-24T105817.182

മനാമ: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവമായ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ തരംഗിന് പരിസമാപ്തിയായി. 120ഓളം ഇനങ്ങളിലായി നാലായിയിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിൽ സ്റ്റേജ്-സ്റ്റേജിതര വ്യക്തിഗത മത്സരങ്ങളിലായി ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി പത്താം തരം വിദ്യാർത്ഥിനി കൃഷ്ണ രാജീവൻ നായർ കലാ രത്ന കിരീടം ചൂടി. എട്ടോളം ഇനങ്ങളിലായി 66 പോയിന്റുകൾ നേടിയാണ് കൃഷ്ണ കിരീടം ചൂടിയത്.

കവിതാ രചന, മലയാളം ഉപന്യാസം, മോണോ ആക്ട്, കർണാടിക് സംഗീതം എന്നീ ഇനങ്ങളിൽ എ ഗ്രേഡോടു കൂടി കൊച്ചു മിടുക്കി ഒന്നാം സമ്മാനം നേടിയപ്പോൾ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലായി ലൈറ്റ് മ്യൂസിക്, കവിതാ പാരായണം എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മുൻ വർഷങ്ങളിലെ കലോത്സവങ്ങളിൽ മൂന്നാം ക്ലാസ്സിൽ ഗ്രൂപ്പ് ചാമ്പ്യൻ, അഞ്ചാം ക്‌ളാസിൽ കലാരത്ന, ഏഴാം ക്‌ളാസിൽ ഗ്രൂപ്പ് ചാമ്പ്യനായും കഴിവ് തെളിയിച്ച കൃഷ്ണ നരേന്ദ്രപ്രസാദ് നാടകമത്സരത്തിൽ മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പഠന – പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്ന കൃഷ്ണ വിവിധ ചാനൽ പരിപാടികളിൽ അവതാരകയായും ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്റർ സ്കൂൾ പ്രസംഗ മത്സരത്തിൽ ജൂനിയർ അംബാസഡർ ആയും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ കലാ കുടുംബാംഗം.

ഗായകനും മാധ്യമ പ്രവർത്തകനുമായ രാജീവ് വെള്ളിക്കോത്തിന്റെയും ശുഭ പ്രഭയുടെയും മകളാണ് കൃഷ്ണ. ഡ്രമ്മറായ ശ്രീഹരി ഇരട്ട സഹോദരനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!