മനാമ: സ്റ്റാർ വിഷൻറെ ബാനറിൽ അറാദ് അയ്യപ്പസേവാ സമിതി സംഘടിപ്പിക്കുന്ന ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം മെയ് മൂന്നു വെള്ളിയാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടുമണിക്ക് കേളികൊട്ട് ഓടുകൂടി കൊടിയേറ്റം നടത്തും. തുടർന്ന് മലയിറക്കൽ പാണ്ടിമേളവും നടത്തും. അറാദ് അയ്യപ്പ സേവ സമിതിയുടെ പ്രത്യേക ഭജനയും 10.30 മുതൽ മുത്തപ്പൻ വെള്ളാട്ടവും 12 മണിമുതൽ 2 മണിവരെ മഹാപ്രസാദവും നടത്തും. 2.30 മുതൽ ഘോഷയാത്ര ആരംഭിക്കും. ജാതിമതഭേദമന്യേ മുത്തപ്പൻ വെള്ളാ ട്ടിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, ആഘോഷ കമ്മിറ്റിക്ക് വേണ്ടി നാരായണൻകുട്ടി, രാജൻ, ശശികുമാർ, സുഭാഷ് കുമാർ, പ്രജിത്ത് കുമാർ, അജികുമാർ എന്നിവർ അറിയിച്ചു.