കൂനഞ്ചേരി ദാറുന്നജാത്തിന് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു

മനാമ: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സമസ്തയുടെ പ്രമുഖ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക്കോളേജിന് ബഹ്റൈന്‍ ചാപ്റ്റര്‍ കമ്മറ്റി നിലവില്‍ വന്നു.

മുഖ്യ ഭാരവാഹികള്‍
പ്രസിഡണ്ട്: റിയാസ് പുതുപ്പണം, ജനറൽ സെക്രട്ടറി: ഹാശിം കോക്കല്ലൂർ, ട്രഷറർ: ആബിദ് കൂനഞ്ചേരി.
ഉപദേശക സമിതി ചെയർമാൻ: സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ, അംഗങ്ങള്‍- വി.കെ. കുഞ്ഞമ്മദാജി, അബ്ദുൽ വാഹിദ് എം.എസ്, സംസം ഹമീദ്, എം.കെ. ഹമീദ് ഹാജി കൂനഞ്ചേരി, കരീം മാസ്റ്റർ കാന്തപുരം.
വൈസ് പ്രസിഡന്‍റുമാര്‍: എം.കെ. അബൂബക്കർ കൂനഞ്ചേരി, സുബൈർ അത്തോളി ഫ്രീഡം, ശൈഖ് റസാഖ്.
ജോ.സെക്രട്ടറിമാര്‍-  സകരിയ്യ പൂനത്ത്, ഇസ്മായിൽ കൂനഞ്ചേരി, നവാസ് കുണ്ടറ.
മറ്റു ഭാരവാഹികള്‍- ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, അശ്റഫ് കാട്ടില്‍ പീടിക, ഷംസു പാനൂർ, ഹമീദ് പന്തിരിക്കര, യാസിർ അറഫാത്ത്, ശറഫുദ്ധീന്‍ മാരായമംഗലം, ഷംനാസ് കൂനഞ്ചേരി, ആദിൽ കൂനഞ്ചേരി, മൂസ്സ കൂനഞ്ചേരി, യാസിർ കൂനഞ്ചേരി, എ.കെ. ഫൈസൽകൂനഞ്ചേരി, ഹംസ കൂനഞ്ചേരി, ശാദുലി പുനത്ത്, ശമീർ കൂനഞ്ചേരി, ശമീം പുതുപ്പണം, സജീർ പന്തക്കല്‍, അബ്ദുസമദ് വയനാട്, നൗഷാദ് കൊയിലാണ്ടി, ജംബോ ഇസ്മായിൽ.
സ്ഥാപനത്തിന്‍റെ പ്രചരണാര്‍ത്ഥം ബഹ്റൈനിലെത്തിയ  ഉസ്താദ് അൻവർ സ്വാദിഖ് വാഫിയുടെ സാന്നിധ്യത്തിലാണ് ബഹ്റൈന്‍ ചാപ്റ്റര്‍ കമ്മറ്റി രൂപീകരിച്ചത്. മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന കണ്‍വെന്‍ഷനില്‍ സമസ്ത ബഹ്റൈന്‍ ഭാരവാഹികളും വിവിധ പോഷക സംഘടനാ പ്രതിനിധികളും ഏരിയാ ഭാരവാഹികളും പങ്കെടുത്തു.