മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍(കെസിഎ) സംഘടിപ്പിക്കുന്ന ‘ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ 2022’ ഉദ്ഘാടന ചടങ്ങ് ഡിസംബര്‍ 2ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് കെസിഎ ഹാളില്‍ നടക്കും.
കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാകും. ഉദ്ഘാടന ചടങ്ങിനു ശേഷം ദേശഭക്തിഗാന മത്സരത്തോടെ ടാലെന്റ്‌റ് സ്‌കാന്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുമെന്ന് ടാലെന്റ്‌റ് സ്‌കാന്‍ ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് അറിയിച്ചു.
ബഹ്റൈനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കെസിഎ പ്രസിഡന്റ് നിത്യന്‍ തോമസും ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രകുറിപ്പിലൂടെ അറിയിച്ചു.