bahrainvartha-official-logo
Search
Close this search box.

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ ആദ്യഫല പെരുന്നാളിന് സമാപനം

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ആദ്യഫല പെരുന്നാളിന്റെ രണ്ടാം ഘട്ടമായി നടത്തിയ കുടുംബ സംഗമത്തിന്റെ പൊതുസമ്മേളന വേദിയിൽ

മനാമ: മധ്യപൂർവ ദേശത്തെ ആദ്യ ഓർത്തഡോക്സ്‌ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ഈ വർഷത്തെ ആദ്യഫല പെരുന്നാൾ സമാപിച്ചു. ആദ്യ ഘട്ടമായി നടത്തിയ ആദ്യഫല കാഴ്ചകളുടെ സമർപ്പണം പരുമല തിരുമേനിയുടെ ഓർമ്മ ദിവസമായ നവംബർ നാലാം തീയതി കത്തീഡ്രലിൽ വെച്ചും, രണ്ടാം ഘട്ടമായി നടത്തിയ കത്തീഡ്രൽ കുടുംബ സംഗമം നവംബർ 25 ആം തീയതി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചും നടത്തപ്പെട്ടു.

ഇടവക ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടും, വ്യത്യസ്തമാർന്ന പ്രോഗ്രാമ്മുകളോടും കൂടി രണ്ടു ഘട്ടങ്ങളിലായി നടത്തിയ ഈ വർഷത്തെ ആദ്യഫല പെരുനാൾ ഇടവകയുടെ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കാവുന്ന പ്രവർത്തനമായിരുന്നുവെന്നും ബന്ധപെട്ടവർ അറിയിച്ചു

ഈ വർഷത്തെ ഇടവക മാനേജിങ് കമ്മിറ്റിയുടെ സഹകരണത്തിൽ, ആദ്യഫല പ്പെരുന്നാളിന്റെ ജനറല്‍ കൺവീനർ ജേക്കബ് പി. മാത്യു, ജോയിന്റ് ജനറല്‍ കൺവീനേഴ്‌സ് ആയ അനു കെ. വർഗീസ്, വിനു പൗലോസ്, സെക്രട്ടറി ബിനു എം . ഈപ്പൻ എന്നിവരുടെ നേത്യത്വത്തില്‍ വിപുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ആദ്യഫല പെരുനാളിനായി പ്രവർത്തിച്ചത്

നവംബർ 25 ആം തീയതി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് രാവിലെ 10 മണി മുതൽ നടത്തിയ കുടുംബ സംഗമത്തിൽ വിവിധയിനം ഫുഡ് സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ, മെഡിക്കൽ ചെക്കപ്പ്, ഗാനമേള,നാടൻ പാട്ട്, വടംവലി മത്സരം, മെഗാ മാർഗംകളി, ഡാൻസ്, മ്യൂസിക്കൽ ഫ്യൂഷൻ, ഫാമിലി ഫാഷൻ ഷോ (ഫാമിലിയ 22) തുടങ്ങി വൈവിധ്യമാർന്ന പ്രോഗ്രാമുകളും, ബൈബിളിലെ പഴയനിയമകഥയെ ആസ്പദമാക്കി നടത്തിയ ന്യായ പാലകൻ എന്ന ബൈബിൾ ഡ്രാമാസ്കോപ്പ് നാടകവും, കുടുംബ സംഗമത്തിന്റെ ആകർഷകങ്ങൾ ആയിരുന്നു

കുടുംബ സംഗമത്തിൽ പങ്കെടുത്തവരിൽ നിന്നും വിവിധയിനം മത്സരങ്ങളിൽ വിജയികളായവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുകയുണ്ടായി. കുടുംബ സംഗമത്തോട് അനുബന്ധിച്ചു നടത്തിയ പൊതു സമ്മേളനത്തിൽ കത്തീഡ്രൽ വികാരി റവ. ഫാദര്‍ പോൾ മാത്യു അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള മുഖ്യ അഥിതി ആയിരുന്നു. കത്തീഡ്രൽ സഹ വികാരി റവ. ഫാദര്‍ സുനിൽ കുരിയൻ ബേബി, ട്രസ്റ്റി സാമുവേൽ പൗലോസ്, ആക്ടിങ് സെക്രട്ടറി സിജു ജോൺ ആദ്യഫല പെരുന്നാൾ ജനറൽ കൺവീനർ ജേക്കബ് പി. മാത്യു (ലൈജു) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വളരെ അധികം ആളുകളുടെ പ്രശംസ ഏറ്റുവാങ്ങി മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ആകർഷകമായ പ്രോഗ്രാമുകൾ കുടുംബ സംഗമത്തിൽ നടത്തുവാൻ സാധിച്ചതിൽ ഏവരോടുമുള്ള നന്ദി ആദ്യഫലപെരുന്നാളിന്റെ പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി അനു ടി കോശി തദവസരത്തിൽ അറിയിച്ചു.

അത്ഭുത പൂർവമായ ജനപങ്കാളിത്തത്തോടെ രണ്ടു ഘട്ടങ്ങളായി നടത്തിയ ഈ വർഷത്തെ ആദ്യഫല പെരുന്നാൾ ഒരു വൻ വിജയമായിരുന്നുവെന്നു പബ്ലിസിറ്റി കൺവീനർ ജോൺ ടി. വർഗീസ് മാധ്യമങ്ങളെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!