bahrainvartha-official-logo
Search
Close this search box.

സംഭവ ബഹുലമായ 30 വർഷങ്ങൾ; പ്രവാസ ദുരിതത്തിൽ നിന്നും ജമീല ബാനു നാടണഞ്ഞു

New Project - 2022-11-28T141729.256

മ​നാ​മ: ദീ​ർ​ഘ​കാ​ല​മാ​യി ബ​ഹ്റൈ​നി​ൽ ദു​രി​ത​ജീ​വി​തം ന​യി​ച്ചി​രു​ന്ന ആ​​ന്ധ്ര സ്വ​ദേ​ശി​നി ജ​മീ​ല ബാ​നു ഒ​ടു​വി​ൽ നാ​ട​ണ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യ​മാ​ണ് ഇ​വ​ർ​ക്ക് തു​ണ​യാ​യ​ത്.

30 വ​ർ​ഷം മു​മ്പാ​ണ് ജ​മീ​ല ബാ​നു ബ​ഹ്റൈ​നി​ൽ എ​ത്തി​യ​ത്. പി​താ​വ് റെ​യി​ൽ​വേ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. 12ാമ​ത്തെ വ​യ​സ്സി​ൽ ആ​ദ്യ​വി​വാ​ഹം ന​ട​ന്ന ഇ​വ​ർ ന​ല്ലൊ​രു ജീ​വി​തം തേ​ടി കു​വൈ​ത്തി​ൽ പ്ര​വാ​സ ജീ​വി​തം ആ​രം​ഭി​ച്ചു. അ​തി​നി​ടെ പ​രി​ച​യ​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​യെ ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ചു. പി​ന്നീ​ട്, 1992ൽ ​ബ​ഹ്റൈ​നി​ലെ​ത്തി.

അ​ഞ്ചു​വ​ർ​ഷം മു​മ്പ് വീ​ണ് കാ​ലൊ​ടി​ഞ്ഞ് സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ കി​ട​ക്കു​ന്ന സ​മ​യം​തൊ​ട്ട് കോ​വി​ഡ് കൊ​ടു​മ്പി​രി​ക്കൊ​ണ്ട സ​മ​യ​ത്തും ബ​ഹ്റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​നി​െ​ന്റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വി​തം നി​ല​നി​ർ​ത്തി​യ​ത്. ഇ​തി​നി​ടെ, നാ​ട്ടി​ലേ​ക്ക് അ​യ​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ട്ടു​കാ​രി​ൽ​നി​ന്ന് അ​നു​കൂ​ല മ​റു​പ​ടി​യ​ല്ല ല​ഭി​ച്ച​ത്.

ആ​റു​മാ​സം മു​മ്പ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ഓ​പ​ൺ ഫോ​റ​ത്തി​ൽ ഐ.​സി.​ആ​ർ.​എ​ഫി​െ​ന്റ​യും പ്ര​തി​ഭ ഹെ​ൽ​പ് ലൈ​നി​െ​ന്റ​യും സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ ദു​രി​ത​ക​ഥ അം​ബാ​സ​ഡ​ർ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന്, അ​വ​ർ​ക്ക് ഔ​ട്ട് പാ​സ് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ടി​ക്ക​റ്റും താ​ൽ​ക്കാ​ലി​ക ചി​കി​ത്സ​ക്കു​ള്ള സം​വി​ധാ​ന​വും എം​ബ​സി ഒ​രു​ക്കി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​ടെ ഇ​ട​പെ​ട​ൽ ജ​മീ​ല ബാ​നു​വി​നെ നാ​ട്ടി​ലേ​ക്ക​യ​ക്കാ​ൻ വ​ലി​യ സ​ഹാ​യ​മാ​യ​താ​യി പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ പ​റ​ഞ്ഞു.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, മെം​ബ​ർ​മാ​രാ​യ അ​നീ​ഷ് ശ്രീ​ധ​ര​ൻ, കെ.​ടി. സ​ലീം, ശി​വ​കു​മാ​ർ, നി​ഷ രം​ഗ​രാ​ജ്, പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ, അം​ഗ​ങ്ങ​ളാ​യ നു​ബി​ൻ ആ​ല​പ്പു​ഴ, സൈ​നു​ൽ കൊ​യി​ലാ​ണ്ടി, ബു​ഷ്‌​റ നൗ​ഷാ​ദ്, സ​ജീ​വ​ൻ തേ​നാ​യി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സാ​ബു തൃ​ശൂ​ർ, ഫൈ​സ​ൽ പ​ട്ടാ​ണ്ടി, അ​ഷ്ക​ർ പൂ​ഴി​ത്ത​ല, ത്രേ​സ്യാ​മ്മ എ​ന്നി​വ​രും സ​ഹാ​യ​ത്തി​നാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി വ​ഴി വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്കു​ള്ള വി​മാ​ന​ത്തി​ലാ​ണ് ജ​മീ​ല ബാ​നു യാ​ത്ര​യാ​യ​ത്. സ​ഹോ​ദ​ര​ന്റെ മ​ക​ൻ ര​വി​കൃ​ഷ്ണ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കും എ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!