bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ISB Team with association officials

മനാമ: ബഹ്‌റൈൻ സ്‌കൂൾ ആൻഡ് കൊളിജിയറ്റ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റിൽ 26 മെഡലുകളോടെ ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇന്ത്യൻ സ്‌കൂളിലെ 42 കായിക താരങ്ങൾ മീറ്റിൽ വിവിധ തലങ്ങളിലെ ഇനങ്ങളിലായി പങ്കെടുത്താണ് ഈ നേട്ടം കൈവരിച്ചത്. 35 ഓളം സ്‌കൂളുകളും സർവകലാശാലകളും മീറ്റിൽ പങ്കെടുത്തിരുന്നു. മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സ്കൂൾ 15 സ്വർണവും 6 വെള്ളിയും 5 വെങ്കലവും നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം-സ്‌പോർട്‌സ് രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ സ്‌കൂളിന് അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും കായിക വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ, അത്‌ലറ്റിക് കോച്ച് എം.ഒ ബെന്നി, കായികാധ്യാപകർ എന്നിവരെയും അനുമോദിച്ചു.

വിജയികൾ താഴെപ്പറയുന്നവരാണ്:

ഇന്റർമീഡിയറ്റ് പെൺകുട്ടികൾ:

1. ഐറിൻ ബിനോ (ഒമ്പതാം ക്ലാസ് ) -200 മീറ്റർ സ്വർണം, 4×100 മീറ്റർ റിലേ സ്വർണം
2. നെഹൽ റീന ബിജു (എട്ടാം ക്ലാസ്)-100 മീറ്റർ വെങ്കലം, ലോംഗ് ജംപ് വെങ്കലം, 4×100 മീറ്റർ റിലേ സ്വർണം
3. അഞ്ജിക അജയ് (എട്ടാം ക്ലാസ്)-ലോംഗ് ജംപ് വെള്ളി , 4×100 മീറ്റർ റിലേ സ്വർണം
4. പാർവതി സതീഷ് (നാലാം ക്ലാസ്) 4×100 മീറ്റർ റിലേ സ്വർണം
5. ആഗ്നസ് ചാക്കോ (ഒമ്പതാം ക്ലാസ്) 400 മീറ്റർ സ്വർണം, 4×400 മീറ്റർ റിലേ സ്വർണം
6. അവ്രിൽ ആന്റണി (എട്ടാം ക്ലാസ്) 400 മീറ്റർ വെങ്കലം, 4×400 മീറ്റർ റിലേ സ്വർണം
7. സ്വർണിത ജി (എട്ടാം ക്ലാസ്) 4×400 മീറ്റർ റിലേ സ്വർണം
8. അയ്ഷ നിയാസ് (എട്ടാം ക്ലാസ്) 4×400 മീറ്റർ റിലേ സ്വർണം


ഇന്റർമീഡിയറ്റ് ആൺകുട്ടികൾ

1. ജെയ്ഡൻ ജോ (എട്ടാം ക്ലാസ്) 200 മീറ്റർ സ്വർണം, 4×100 മീറ്റർ റിലേ സ്വർണം
2. ദിനോവ് റോണി (എട്ടാം ക്ലാസ്) 100 മീറ്റർ വെള്ളി, 400 മീറ്റർ സ്വർണം, 4×100 മീറ്റർ റിലേ സ്വർണം
3. ജോഷ് മാത്യു (ഏഴാം ക്ലാസ്) 4×100 മീറ്റർ റിലേ സ്വർണം
4. അഹമ്മദ് ഫയാസ് (ഒമ്പതാം ക്ലാസ്) ലോംഗ് ജംപ് സ്വർണം, 4×100 മീറ്റർ റിലേ സ്വർണം
5. ഷാൻ ഹസൻ (എട്ടാം ക്ലാസ്) 4×400 മീറ്റർ റിലേ വെള്ളി
6. ധ്യാൻ തോമസ് (എട്ടാം ക്ലാസ്) 4×400 മീറ്റർ റിലേ വെള്ളി
7. മുഹമ്മദ് ഫസൽ (എട്ടാം ക്ലാസ്) 4×400 മീറ്റർ റിലേ വെള്ളി
8. ആശിഷ് സദാശിവ (ഒമ്പതാം ക്ലാസ്) 1500 മീറ്റർ സ്വർണം
9. രൺവീർ ചൗധരി (ഒമ്പതാം ക്ലാസ്) 400 മീറ്റർ വെങ്കലം, 4×400 മീറ്റർ റിലേ വെള്ളി


സെക്കൻഡറി പെൺകുട്ടികൾ

1. സാനിയ ഷാജി (പത്താം ക്ലാസ്)-ലോംഗ് ജമ്പ്-സ്വർണം, 400 മീറ്റർ വെള്ളി, 4×400 മീറ്റർ റിലേ സ്വർണം
2. ജാൻസി ടി.എം (ഒമ്പതാം ക്ലാസ്)- 4×400 മീറ്റർ റിലേ സ്വർണം
3. അഭിഷ സത്യൻ (എട്ടാം ക്ലാസ്) 4×400 മീറ്റർ റിലേ–സ്വർണം
4. ദർശന സുബ്രഹ്മണ്യൻ (ഒമ്പതാം ക്ലാസ്)- 4×400 മീറ്റർ റിലേ-സ്വർണം
5. ജയശ്രീ മുത്തമിഴ് (പന്ത്രണ്ടാം ക്ലാസ്)-4×100 മീറ്റർ റിലേ സ്വർണം
6. അബീഹ സുനു (എട്ടാം ക്ലാസ്)-4×100 മീറ്റർ റിലേ സ്വർണം
7. ടാനിയ ടിറ്റെസൺ (എട്ടാം ക്ലാസ്) 4×100 മീറ്റർ റിലേ സ്വർണം
8. അങ്കിത അജയ് (എട്ടാം ക്ലാസ്) 4×100 മീറ്റർ റിലേ -സ്വർണം


സെക്കൻഡറി ആൺകുട്ടികൾ

1. മുഹമ്മദ് ഹഫീസ് (പതിനൊന്നാം ക്ലാസ്) 400 മീറ്റർ വെള്ളി, 1500 മീറ്റർ വെള്ളി, 4×400 മീറ്റർ റിലേ സ്വർണം
2. വാൽഷ് സെക്വിറ (പന്ത്രണ്ടാം ക്ലാസ്) 400 മീറ്റർ വെങ്കലം, 4×400 മീറ്റർ റിലേ സ്വർണം
3. ജെറമിയ പെരേര (പതിനൊന്നാം ക്ലാസ്) 800 മീറ്റർ വെള്ളി, 4×400 മീറ്റർ റിലേ സ്വർണം
4. ആരോൺ വിജു (പത്താം ക്ലാസ്) 4×400 മീറ്റർ റിലേ സ്വർണം
5. റയ്യാൻ മുഹമ്മദ് (പത്താം ക്ലാസ്) 4×100 മീറ്റർ റിലേ വെള്ളി
6. രാജ് പാസ്ത (പന്ത്രണ്ടാം ക്ലാസ്) 200 മീറ്റർ വെങ്കലം, 4×100 മീറ്റർ റിലേ വെള്ളി
7. അബ്ദുത്തയ്യബ് (പന്ത്രണ്ടാം ക്ലാസ്) 4×100 മീറ്റർ റിലേ വെള്ളി
8. വൈഷ്ണവ് ബിജു (പതിനൊന്നാം ക്ലാസ്) 4×100 മീറ്റർ റിലേ വെള്ളി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!