മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ ജലസേചന വകുപ്പു മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിനെ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ എന്ന ബഹ്റിനിലെ ഇടതുപക്ഷ കൂട്ടായ്മ പ്രതിനിധികൾ സന്ദർശിച്ചു. ഇന്ത്യയിലെ, വിശിഷ്യ കേരളത്തിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മന്ത്രി സൗഹൃദ സംഭാഷണത്തിൽ സൂചിപ്പിച്ചു.
വിഴിഞ്ഞത്ത് നടക്കുന്ന വികസനവിരുദ്ധ സമരങ്ങൾ എന്തിന്റെ പേരിലായാലും കേരളത്തിന്റെ കുതിപ്പിനെ ഇല്ലാതാക്കി കളയാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വികസന വിരുദ്ധരായവരെ എതിരിടാൻ കേരള ജനതക്ക് കഴിയുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സി.വി. നാരായണൻ, സുബൈർ കണ്ണൂർ, പ്രദീപ് പതേരി, അഡ്വ: ജോയ് വെട്ടിയാടൻ, കാസിം, സുഹൈൽ, ഷാജി മുതല , മൊയ്തീൻ കുട്ടി, അൻവർ കണ്ണൂർ, നൗഷാദ് പുനൂർ എന്നിവരടങ്ങിയ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ സംഘാംഗങ്ങളാണ് കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്തിനെ സന്ദർശിച്ചത്.