മനാമ: മന്ത്രി റോഷി അഗസ്റ്റിൻ ബഹറൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന അൽഷരീഫ് ഗ്രൂപ്പ്-ബഹ്റൈൻ ഇന്റർനാഷണൽ ചലഞ്ച് 2022 ബാഡ്മിന്റൺ ടൂർണമെന്റ് സന്ദർശിച്ചു. ടൂർണമെന്റ് സംഘാടകരെയും മുപ്പത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നെത്തിയ മത്സരത്തിൽ കളിക്കാനെത്തിയവരെയും മന്ത്രി അഭിനന്ദിച്ചു.
ബി.കെ.എസ്. പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, മുജീബ് റഹ്മാൻ, സമാജം ബാന്റ്മിന്റൺ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
മൂന്നാം ദിവസമായ വ്യാഴാഴ്ച ഇന്ത്യയിലെ അർജ്ജുന അവാർഡ് വിന്നറായ പ്രശസ്ത ബാൻ്റ്മിൻ്റെൻ താരം സായി പ്രണിത്, ഗോപി ചന്ദിൻ്റെ മകൾ ഗായത്രി ഗോപി ചന്ദ്, മലയാളിയായ ട്രെസ്റ്റ ജോയി, നമ്പർ വൺ സീഡായ മലേഷ്യൻ കളിക്കാരൻ എൻ ജി ടിസി യങ്ങ് അടക്കമുള്ള പ്രമുഖ അന്താരാഷ്ട കളിക്കാർ ടൂർണ്ണമെൻറിൽ കളിച്ചു. ടൂർണ്ണമെൻറിലെ കളികൾ കാണാൻ വിശാലമായ സീറ്റിങ്ങ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതായും പ്രവേശനം സൗജന്യമാണെന്നും ബി.കെ. എസ് ഇൻഡോർ സ്പോർട്ട്സ് സെക്രട്ടറി പോൾസൻ ലോനപ്പൻ അറിയിച്ചു.