മനാമ: കെ.എം.സി.സി വടകര മണ്ഡലം പ്രവർത്തക സംഗമത്തിൽ പങ്കെടുക്കാനായി ജനകീയ എം എൽ എ കെ കെ രമ ബഹ്‌റൈനിൽ എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ വെള്ളികുളങ്ങര നിർവഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി അസ്‌ലം വടകര, ജില്ലാ ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ്, എന്നിവർ സന്നിഹിതരായിരുന്നു. വടകര മണ്ഡലം പ്രസിഡണ്ട് അഷ്‌കർ വടകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഷൌക്കത്ത് അലി ഒഞ്ചിയം സ്വാഗതവും അൻവർ വടകര നന്ദിയും പറഞ്ഞു. കരീം കുളമുള്ളതിൽ, ഉസ്മാൻ ഹെൽവിൻ, മുസ്തഫ കരുവാണ്ടി, ഹാഫിസ് വള്ളിക്കട്, അൻസാർ കണ്ണൂക്കര, റഷീദ് വാഴയിൽ, റഫീഖ് തയ്യിൽ , നവാസ് മുതുവനക്കണ്ടി, അബുബക്കർ റിയാദ് ഗ്രൂപ്പ്, ഫിർദൗസ്, അബ്ദുൽ കാദർ പുതുപ്പണം എന്നിവർ യോഗത്തിൽ സംബന്ധിച്ചു.