bahrainvartha-official-logo
Search
Close this search box.

മൈത്രി ബഹ്റൈൻ മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

WhatsApp Image 2022-12-03 at 1.50.36 PM

മനാമ: ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ അൽ ഹിലാൽ മെഡിക്കൽ സെന്ററും മായി സഹകരിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ഡിസംബർ 2 മുതൽ ഡിസംബർ 15 വരെ നീണ്ട് നിൽക്കും. ക്യാമ്പിലൂടെ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ ,ബി.എം.ഐ, ടോട്ടൽ കൊളസ്ട്രോൾ, കിഡ്നി ഫംഗ്ഷൻ, ലിവർ ഫംഗ്ഷൻ,എന്നീ ചെക്കപ്പുകൾ സൗജന്യമായും ,വിറ്റാമിൻ B 12 , വിറ്റാമിൻ D, തൈറോയ്ഡ് ടെസ്റ്റ് എന്നിവ മിതമായ നിരക്കിലും ടെസ്റ്റ് ചെയ്യുവാനുള്ള അവസരവും മെഡിക്കൽ സെന്ററിലുള്ള ഏത് സ്പെഷ്യലിസ്റ്റ് ഡോക്റ്റേഴ്‌സിനേയും സൗജന്യമായി കാണാൻ സൗകര്യം ഉണ്ടായിരിക്കും.

കഴിഞ്ഞ ദിവസം അദ്ലിയ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടന ചടങ് ഇന്ത്യൻ ക്ലബ്ബിൻറെ പ്രെസിഡെന്റ് കെ എം ചെറിയാൻ നിർവഹിച്ചു മൈത്രി പ്രെസിഡെന്റ് നൗഷാദ് മഞ്ഞപ്പാറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ കായ് മിത്തിങ്,[ജർമ്മൻ] ഫോർ പി എം എക്സിക്യൂട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, ചെമ്പൻ ജലാൽ, മണിക്കുട്ടൻ, സഈദ് ഹനീഫ്, അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി പ്യാരിലാൽ ,മെഡിക്കൽ ക്യാമ്പ് പോഗ്രാം കൺവീനർ കോയിവിള മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.

നവാസ് കുണ്ടറ,സലീം തയ്യിൽ,റിയാസ് വിഴിഞ്ഞം,ഷാജഹാൻ,ഷബീർ ക്ലാപ്പന എന്നിവർ ചടങ്ങിനെ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും ട്രഷറർ അബ്ദുൽ ബാരി നന്ദിയും രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് 33532669, 39007142, 34343410 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!