bahrainvartha-official-logo
Search
Close this search box.

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

New Project - 2022-12-03T140625.388

മനാമ: സിനിമാ നാടക നടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ – 67) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.

1979-ൽ റിലീസായ ഏഴു നിറങ്ങൾ ആണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. തുടർന്ന രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇരട്ടക്കുട്ടികളുടെ അച്ഛൻ ,ഗുരു, തിളക്കം, ലീല, കുട്ടൻപിള്ളയുടെ ശിവരാത്രി, തട്ടിൻപുറത്ത് അച്യുതൻ, ദി പ്രീസ്റ്റ് തുടങ്ങീ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു. 250ഓളം സിനിമകൾക്ക് പുറമെ ടെലിഫിലിം രംഗത്തും സജീവമായിരുന്നു.

തിരുവനന്തപുരം വിളപ്പിൽ പേയാട് ശിവരാമ ശാസ്‌ത്രികളുടേയും കമലത്തിന്റെയും മകനാണ്. സിനിമ-സീരിയൽ താരമായ ഗിരിജയാണ് ഭാര്യ. ഹരികൃഷ്ണൻ ഏക മകൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!