മനാമ: വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റി രൂപവത്കരണ യോഗം നടന്നു. മുഹറഖ് റയാൻ ഫാർമസിക്ക് സമീപം നടന്ന യോഗം വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ഏരിയ കോഓഡിനേറ്റർ ലിബിൻ സാമുവൽ അധ്യക്ഷത വഹിച്ചു.
സ്പോർട്സ് വിങ് കൺവീനർ ബോണി ആശംസകൾ നേർന്നു. ഭാരവാഹികളായി ഗോകുൽ കൃഷ്ണൻ (പ്രസി.), കാസിം കരുവാറ്റ (വൈസ് പ്രസി.), നിതിൻ ചെറിയാൻ (സെക്ര.), എം.ബി സുബിൻ, അൻഷാദ് റഹിം (ജോ. സെക്ര.), രാജേഷ് കുമാർ കായംകുളം (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.