മനാമ: ബഹ്റൈനിലെ കലാരംഗത്തെ നിറസാന്നിധ്യമായ ടീം ലക്ഷ്യ, ‘ഖുദ്ഹാഫിസ്’ എന്ന പേരിൽ ഡാൻസ് ഡ്രാമ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ ജുഫൈറിൽ നടന്ന ചടങ്ങിൽ, പ്രശസ്ത നാടക കലാകാരനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ഡോ. സാംകുട്ടി പട്ടംകരി, ലക്ഷ്യയുടെ സാരഥി വിദ്യാശ്രീയിൽ നിന്ന് തിരക്കഥ സ്വീകരിക്കുകയും ബഹ്റൈനിലെ അറിയപ്പെടുന്ന ഛായാഗ്രാഹകൻ ജേക്കബ് (ക്രിയേറ്റീവ് ബീസ്) രൂപകൽപ്പന ചെയ്ത ഖുദ്ഹാഫിസിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഒരു ചരിത്രകഥ, നൃത്ത നാടക രൂപേണ പ്രദർശിപ്പിക്കനാണ് ലക്ഷ്യമിടുന്നത്. ഖുദ്ഹാഫിസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടന് പ്രഖ്യാപിക്കുമെന്ന് വിദ്യാശ്രീ അറിയിച്ചു.