bahrainvartha-official-logo
Search
Close this search box.

എം.എം ടീം മലയാളി മനസ്സ് 5-ാം വാർഷികം ആഘോഷിച്ചു

WhatsApp Image 2022-12-03 at 9.30.21 PM

മനാമ: എം.എം. ടീം മലയാളി മനസ്സിൻ്റെ ന്റെ 5-ാം വാർഷികം ഡിസംബർ 2-ാം തീയതി ബാഗ് സാഗ് തായി ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 7 മണി മുതൽ 11 മണി വരെ വിപുലമായി ആഘോഷിച്ചു. എം.എം. ടീം ചീഫ് കോർഡിനേറ്റർ ആനന്ദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം പ്രവാസി ലീഗൽ സെൽ ബഹറൈൻ കൺട്രി ഹെഡും World NRI Council Humanitarian Aid Director ആയ സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ വച്ച് ബഹ്‌റൈനിലെ പ്രമുഖ സാമുഹിക, സാംസ്കാരിക പ്രവർത്തകനും ബഹ്റൈൻ മീഡിയ സിറ്റി, ഐമാക്ക് ബഹ്റൈൻ ചെയ്ർമാനുമായ ഫ്രാൻസിസ് കൈതാരത്തെ ആദരിക്കുകയും ഒപ്പം അശംസയും അറിയിച്ചു. അനിരുദ്ദ് സ്വാഗതവും ശ്രീ ഫിറോസ് മാഹി നന്ദിയും പറഞ്ഞു.

പ്രസ്തുത സമ്മേളനത്തിൽ വച്ച് , നിയമക്കുരുക്കിൽ പ്പെട്ട് ഐ.സി.ആർ.എഫി ന്റെ സംരക്ഷണയിൽ കഴിയുന്ന ഒരു അമ്മക്കും കുഞ്ഞിനും സാബത്തിക സഹായവും ഫുഡ് കിറ്റു വസ്ത്രങ്ങളും നൽകി. കൂടാതെ ഹൃദ്‌രോഗത്താലും പലവിധ ദുരിതത്തിലും കഴിഞ്ഞിരുന്ന ഒരു കുടുംബത്തിനും സാമ്പത്തിക സഹായം കൈമാറി. വിവിധ കലാകാ പരിപാടികളും, സഹൃദയ പയ്യന്നൂരിൻ്റെ നാടൻ പാട്ടും, അരങ്ങേറി. വാർഷിക ആഘോഷത്തിന് MM Team എക്സിക്യൂട്ടിവ് നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റി നേതൃത്വം നൽകി. വാർഷികാഘോഷം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!