മനാമ: നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം പ്രമേയ വിശദീകരണ സംഗമം ഇന്ന് രാത്രി കെ.എം.സി.സി ഹാളിൽ വെച്ച് നടക്കും. കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ ഹുസൈൻ മടവൂർ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ കായക്കൊടി എന്നിവർ മുഖ്യാതിഥികളായിരിക്കും. കെ.എം.സ.സി ബഹ്‌റൈൻ പ്രസിഡറ്റ് ഹബീബു റഹ്മാൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫ്രന്റ്സ് അസോസിയേഷൻ പ്രതിനിധി ജമാൽ നദ്‌വി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ജനറൽ സെക്രട്ടറി സിറാജ് മേപ്പയൂർ എന്നിവർ അതിഥികളാണ്. ഡിസംബർ അവസാനം കോഴിക്കോട് വെച്ച് നടക്കുന്ന പത്താം മുജാഹിദ് സമ്മേളന പ്രമേയമാണ് നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്നത്. രാത്രി 7 30 ന് നടക്കുന്ന പരിപാടിയിൽ സ്ത്രീകൾക്ക് സൗകര്യമുണ്ടെന്ന് സംഘാടകർ അറിയിച്ചു.
