ബി കെ എസ് മലയാളം പാഠശാലയിൽ കേരളപ്പിറവി ആഘോഷം വെള്ളിയാഴ്ച

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷം നാളെ ഡിസംബർ 9 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് .സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

കുട്ടികൾ അവതരിപ്പിക്കുന്ന ലഘു നാടകം, നൃത്തനൃത്യങ്ങൾ, അധ്യാപകരും കുട്ടികളും ചേർന്നവതരിപ്പിക്കുന്ന സംഘ ഗാനങ്ങൾ അധ്യാപകർ ഒരുക്കുന്ന ദൃശ്യാവിഷ്കാരം തുടങ്ങി വിവിധ കലാപരിപാടികൾ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

പാഠശാല നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്യും. കൊറോണയെത്തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം മുന്ന് വർഷത്തിനുശേഷമാണ് പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആഘോഷത്തിന് അരങ്ങൊരുക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!