bahrainvartha-official-logo
Search
Close this search box.

മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ബഹ്‌റൈൻ പ്രചാരണത്തിന് തുടക്കമായി

WhatsApp Image 2022-12-08 at 8.00.08 PM

മനാമ: കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് മുന്നിൽ നടന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താമത് സംസ്ഥാന സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈനിൽ ഇന്ന് തുടക്കം കുറിക്കും. നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിസംബർ 29 മുതൽ ജനുവരി ഒന്നു വരെ കോഴിക്കോട് സ്വപ്നനഗരിയിലാണ് സമ്മേളനം നടക്കുന്നത്. പ്രചാരണ ഉദ്ഘാടനം ഇന്ന് രാത്രി എട്ടുമണിക്ക് മനാമ കെ.എം.സി.സി ഹാളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ നിർവഹിക്കും. കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി പ്രമേയം വിശദീകരിക്കും. സമ്മേളന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ (വെള്ളി) ബഹ്‌ റൈൻലെ വിവിധ സംഘടനാ പ്രതിനിധികൾ സാം സ്കാരിക പ്രവർത്തകർ മത നേതാക്കൻമാർ തുടങ്ങിയവർ പങ്കെടുക്കുന്ന സൗഹൃദ സംഗമം സുഖയ്യ റസ്റ്റോറന്റിൽ വെച്ച്‌ നടക്കും.

മതവും മതവിശ്വാസവും ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുകയും മതത്തിന്റെ പേരിൽ സംഘർഷവും ശത്രുതയും സൃഷ്ടിക്കാൻ പലതും ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് ഈ പ്രമേയത്തിലൂടെ ഐക്യത്തിന്റെയും ഒരുമയുടെയും ശക്തമായ സന്ദേശമാണ് സമൂഹത്തിന് പകർന്നു നൽകാൻ ഉദ്ദേശിക്കുന്നത്. ആത്മീയതയുടെ മറവിൽ നടക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും ജീർണ്ണതകളിൽ നിന്നും മോചിതരാവണമെങ്കിൽ വിശ്വാസികൾ നിർഭയരായിരിക്കേണ്ടതുണ്ട്. ചൂഷണ മുക്തമായ മതസമൂഹത്തെ സൃഷ്ടിക്കണമെങ്കിൽ ശക്തമായ ബോധവൽക്കരണം ആവശ്യമാണ്.

അഭിമാനപൂർവ്വം നാം എടുത്തു പറഞ്ഞിരുന്ന നമ്മുടെ നാടിന്റെ മതേതരത്വം തകർക്കാനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുവാനും വർഗീയ തീവ്രവാദ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അന്തസ്സും പൈതൃകവും തകർക്കുന്നtതോടൊപ്പം സമാധാനപൂർണമായ ജീവിതത്തെ കൂടിയാണ് ഇത്തരം ശക്തികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഒരിക്കലും ഒരു നാടിനെ പുരോഗതിയിലേക്ക് നയിക്കാൻ ആവില്ല. ഈയൊരു സാഹചര്യത്തിലാണ് നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയം സമ്മേളനം ചർച്ചക്കെടുക്കുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു
പത്താമത് സംസ്ഥാന സമ്മേളനത്തിൽ ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം എന്നിവയ്ക്ക് പുറമേ ആദർശ സമ്മേളനം, വിദ്യാർത്ഥി യുവജന സമ്മേളനം, വനിതാ സമ്മേളനം, ലഹരി വിരുദ്ധ സമ്മേളനം, ഭിന്നശേഷി സമ്മേളനം, മതസൗഹാർദ സമ്മേളനം തുടങ്ങി വ്യത്യസ്തമായ നിരവധി സമ്മേളനങ്ങൾ നടക്കും. മുന്നൂറോളം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുമെന്ന് സംഘാടകർ പറഞ്ഞു.

ലോകപ്രശസ്ത പണ്ഡിതന്മാരും ഇന്ത്യയിലെ വിവിധ മത രാഷ്ട്രീയ സാമൂഹ്യ മാധ്യമ മേഖലകളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ കെ.എൻ.എം വൈസ്‌ പ്രസിഡന്റ്‌ ഡൊ ഹുസൈൻ മടവൂർ, കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി ഹനീഫ്‌ കായക്കൊടി അൽ ഫുർഖാൻ സെന്റർ ആക്റ്റിംഗ്‌ പ്രസിഡന്റ്‌ മൂസ സുല്ലമി, ജനറൽ സെക്രട്ടറി സുഹൈൽ മേലടി, അഡ്വൈസർ അബ്ദുൽ മജീദ്‌ തെരുവത്ത്‌ (കുറ്റ്യാടി) നൗഷാദ്‌ പിപി (സ്കൈ) എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!