bahrainvartha-official-logo
Search
Close this search box.

കലാസൃഷ്ടികളിലൂടെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

New Project - 2022-12-08T214547.836

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയായ ദീക്ഷിത് കൃഷ്ണ (13 ) വ്യത്യസ്ത തരത്തിലുള്ള കലാസൃഷ്ടികളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. കൊറോണ മഹാമാരി കാലഘട്ടം കലാസൃഷ്ടികളിലൂടെ തന്റെ സൃഷ്ടിപരമായ ആവിഷ്കാരങ്ങൾക്കായി ഈ വിദ്യാർത്ഥി ഉപയോഗിക്കുകയായിരുന്നു. ഇന്ത്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്. 80 വർണ്ണാഭമായ ഡ്രോയിംഗുകൾ, 30 ഓയിൽ പേസ്റ്റൽ ഡ്രോയിംഗുകൾ, 100 ബോട്ടിൽ ആർട് , 5 പേപ്പർ പാവകൾ, 25 പെൻസിൽ ഡ്രോയിംഗുകൾ, 2 ചുമർ ചിത്രങ്ങൾ, 13 വാട്ടർ കളർ പെയിന്റിംഗുകൾ, 2 നെഗറ്റീവ് ആർട്ട് ചിത്രങ്ങൾ, 24 അക്രിലിക് പെയിന്റിംഗുകൾ, 12 (3D) പെയിന്റിംഗുകൾ, 3 സിഡികൾ എന്നിവ അക്കാലയളവിൽ ഈ മിടുക്കൻ വരച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഇവ സ്ഥിരീകരിച്ചു.

സുബിൻ പി വിവേകാനന്ദന്റെയും സരിത സുബിന്റെയും മകനാണ് ദീക്ഷിത്. 2013-ൽ ഇന്ത്യൻ സ്‌കൂളിൽ ചേർന്ന കുട്ടി, പഠനത്തിൽ മികവ് പുലർത്തുന്നതിനൊപ്പം പുസ്തകങ്ങളുടെ നല്ല വായനക്കാരനുമാണ്. സഹോദരി നക്ഷത്ര സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കേരളത്തിലെ തൃശൂർ സ്വദേശികളാണ് കുടുംബം. കലാപരമായ ആവിഷ്കാരങ്ങളിൽ മികവു പുലർത്തിയ വിദ്യാർത്ഥിയെ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!