മനാമ : “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗത്തിന് കീഴിൽ ഡിസംബർ 30 ന് വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. ആധുനിക നാഗരികതയുടെ വളർച്ചയിൽ പുരുഷന്മാരെ പോലെ തന്നെ പങ്ക്
വഹിച്ചു കൊണ്ടിരിക്കുന്നവരാണ് സ്ത്രീകൾ. സാമൂഹിക മേഖലയുടെ എല്ലാ തലത്തിലും അവർ നൽകി കൊണ്ടിരിക്കുന്ന സംഭാവനകൾ ശ്രദ്ധേയമാണ്. നവലോക നിർമിതിയിൽ അവരുടെ ഭാഗധേയം ഇനിയും ഏറെ ചർച്ച ചെയ്യപ്പെടുകയും പുനർനിർണയിക്കുകയും ചെയ്യേണ്ട ഒന്നാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഫ്രന്റ്‌സ് വനിതാ വിഭാഗം സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുന്ന ഈ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർപേഴ്സൺ സക്കീന അബ്ബാസും, വൈസ് ചെയർപേഴ്സൺ ഷൈമില നൗഫലും, ജനറൽ കൺവീനർ സൗദ പേരാമ്പ്രയും, കൺവീനർ സലീന ജമാലുമാണ്.
വിവിധ ചുമതലകൾക്കായി സബ് കമ്മിറ്റികൾക്ക് രൂപം നൽകി. വിഭവസമാഹരണം: സഈദ റഫീഖ് ( കൺവീനർ), ബുഷ്‌റ റഹീം, ജമീല അബ്ദു റഹ്മാൻ, ഫാത്തിമ സാലിഹ്,
റഷീദ മുഹമ്മദലി, ജിഷ ഷാജഹാൻ, മീഡിയ ആന്‍റ് പ്രചരണം:
റഷീദ സുബൈർ (കൺവീനർ) ഷിജിന ആഷിഖ്,
ഫാതിമ, ഷബീഹ ഫൈസൽ, സമീറ നൗഷാദ്, ഹേബ ഷെക്കീബ്, സുബൈദ മുഹമ്മദലി, സബീന ഖാദർ, കലാപരിപാടികൾ: ലുലു അബ്ദുൽ ഹഖ് (കൺവീനർ), ഫസീല ഹാരിസ്, അസ്റ അബ്ദുല്ല, നസ്‌ല ഹാരിസ്, ഫാത്തിമ ഫാജിദ്,
വേദി:
വഫ ശാഹുൽ (കൺവീനർ), സോന സകരിയ, നസീബ യൂനുസ്, ഷിനു, നജ്ദ റഫീഖ്, വളണ്ടിയർ ടീം: ഫാഹിസ (കൺവീനർ),നസീറ ഷംസുദീൻ,
ഗസ്റ്റ് മാനേജ്മെന്റ്: നദീറ ഷാജി (കൺവീനർ), ബുഷ്റ, നദീറ ഷാജി, റമീന മുനീർ, സൽമ സജീബ്, സഹല, നാസിയ,
ഫുഡ് & അക്കമഡേഷൻ: സക്കീന,
പ്രോഗ്രാം: ഷൈമില (കൺവീനർ) നദീറ, ഉമ്മു ഷബീഹ,
റിഫ്രഷ്മെന്റ്: ലുബൈന ഷഫീഖ് (കൺവീനർ), നൂറ ഷൗക്കത്തലി, ജസീന അശ്റഫ്, ഫിറോസിയ എന്നിവരെ തെരഞ്ഞെടുത്തു.
സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ആക്റ്റിങ് പ്രസിഡന്റ് എം. എം സുബൈർ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ എന്നിവർ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. ജനറല്‍സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സമാപനവും നിർവഹിച്ചു.
ഫോട്ടോ ക്യാപ്ഷൻ : പരിപാടിയില്‍ ആക്ടിങ് പ്രസിഡന്റ് എം.എം സുബൈർ സംസാരിക്കുന്നു.