മനാമ: ആതുര സേവന മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഹോപ്പ് ബഹ്‌റൈന്റെ ഏഴാം വർഷത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ചു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ഡിസംബർ 9 ന് (വെള്ളിയാഴ്ച ) നടന്നു.150 ൽ പരം ആളുകൾ രക്തം ദാനം നൽകി.
ഹോപ്പ് പ്രസിഡന്റ് സാബു ചിറമേൽ, ജോഷി നെടുവേലിൽ, ജയേഷ് കുറുപ്പ്, ഗിരീഷ് ജി പിള്ള, മുഹമ്മദ് അൻസാർ, ജാക്സ് മാത്യു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അശോകൻ താമരക്കുളം, നിസ്സാർ മാഹി, ജെറിൻ ഡേവിസ്, റോണി ഡൊമിനിക്, ലിജോ മാത്യു, ഫൈസൽ പട്ടാണ്ടി, ഷബീർ മാഹി, മുജീബ് റഹ്‌മാൻ, റംഷാദ് വി. എം, അഷ്‌കർ പൂഴിത്തല, മനോജ് സാംബൻ, സുജീഷ് കുമാർ, സുജേഷ് ജോർജ്, വിഷ്ണു എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ക്യാമ്പിൽ രക്തദാനം നടത്തിയ എല്ലാ സുമനസ്സുകൾക്കും സംഘടകർ നന്ദി അറിയിച്ചു.