ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ കൊമേഴ്‌സ് ദിനം ‘നിഷ്ക’ ആഘോഷിച്ചു

Nishka inauguration

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകൾ സംയുക്തമായി ഇസ ടൗൺ കാമ്പസിൽ ‘നിഷ്ക-2022’ കൊമേഴ്‌സ് ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി കൊമേഴ്‌സ് ദിനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അജയകൃഷ്ണൻ വി, പ്രേമലത എൻ.എസ് എന്നിവർ ആധുനിക ലോകത്തിലെ കൊമേഴ്‌സിന്റെ ഭാവി സാധ്യതകളെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി.

സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസിയും വൈസ് പ്രിൻസിപ്പൽമാരും അധ്യാപകരും പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണത്തോടെ ചടങ്ങ് സമാപിച്ചു. നേരത്തെ കൊമേഴ്‌സ് വകുപ്പ് മേധാവി ഡോ എം റഷീദ് സ്വാഗതം പറഞ്ഞു. ഹ്യുമാനിറ്റീസ് വകുപ്പ് മേധാവി ആൻലി ജോസഫ് നന്ദി പറഞ്ഞു. മൗര്യന്മാരുടെ സ്വർണ്ണ നാണയമായിരുന്നു നിഷ്ക.

വിവിധ മത്സരങ്ങളിൽ വിജയിച്ചവർ:

ക്വിസ്: 1. വിശാൽ മുരളീകൃഷ്ണൻ, അഭിരാം ശിവപ്രസാദ്, അഭിമന്യു പണ്ടാരപ്പറമ്പിൽ. 2.വൈഷ്ണവ് പനംതോടിൽ ലാജി, അനുപ്രിയ മേനോൻ, ദേവിക സുരേഷ്.

ക്ലാസ് 12 ഡിസ്പ്ലേ ബോർഡ് മത്സരം ‘മാലിന്യ സംസ്കരണം: വെല്ലുവിളികളും സാധ്യതകളും: 1.XII G, 2.XII C, 3.XII B.
ക്ലാസ് 11 ഡിസ്‌പ്ലേ ബോർഡ് മത്സരം ‘ഭക്ഷ്യ സംസ്കാരം: മാറുന്ന കാഴ്ചപ്പാടുകൾ’: 1.XI D, 2.XI D, 3.XI D.
മാർക്കറ്റ് ക്ഷേത്ര (മാലിന്യ സംസ്കരണവും വിൽപ്പന പ്രോത്സാഹനവും):
1. സ്പൂർത്തി സന്തോഷ് കോടി, ജൂന ഉരുവെച്ചെടുത്ത്, ജേക്കബ് ജോമോൻ, വിഭ ഭണ്ഡാരെ, നികിത സൂസൻ വർഗീസ്, വൈഷ്ണവി പ്രദീപ്, സഹദ് പി.എസ്.
2. ഷാജാ അബ്ദുൾ റഹീം, കർണിഘ ശ്രീ, ജഹാൻവി ഓജസ് നാനാവതി, സാന്ത്രാ അനി, ആലിയ അബ്ദുൾ കാദർ, രോഷിണി സഞ്ജയ്, ബുഷ്റ ഹുസൈൻ, വിസ്മയ് സായ്.
3. വിഷ്ണു പ്രകാശ്, നവീൻ എസ് പിള്ള, അസ്ഹർ മുഹമ്മദ്, ജീത് പ്രകാശ്, അസ്ഫിയ റിസ്വി, മുന റെദ , ഡാനിയ സെയ്ദ്.
ഈറ്റ്-ഫിറ്റ് സാലഡ് നിർമ്മാണ മത്സരം : 1.യശസ്വി ജെന,2.നോവാഹിൻ ബിജു,3.നവീൻ ശക്തിവേൽ.

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ദിനാചരണത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!