ഇന്ന് വൈകുന്നേരം 3. 30ന് സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ ക്യാപിറ്റൽ കമ്മ്യൂണിസ്റ്റ് സെറ്ററുമായി സംയുക്തമായി സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയ ദിന പരിപാടിയും 17 ശനിയാഴ്ച സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ ഷിഫ അൽ ജസീറ മെഡിക്കൽ സെന്റെറിന്റെ സഹായത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും.
ഡിസംബർ17ന് വൈകുന്നേരം അഞ്ചുമണിക്ക് മനാമ ഇർശാദുൽ മുസ് ലിമീൻ മദ്റസയിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് നാഷണൽ ഡേ ദിനാഘോഷവും അതിനുപുറമേ 16 ,17 തീയതികളിൽ ബഹ്റൈനിലെ സമസ്തയുടെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പരിപാടികളിൽ ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്‌മദ് അബ്ദുൽ വാഹിദ് ഖറാത്തയും മറ്റു ബഹ്റൈൻ സ്വദേശി പൗരൻമാരും പങ്കെടുക്കും.