മനാമ: സ്വദേശി – വിദേശി വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ ചേർത്ത് പിടിക്കുന്ന രാജ്യമാണ് ബഹ്‌റൈൻ എന്ന് പാർലമെന്റ് അംഗം ഹസൻ ഈദ് ബൂ ഖമ്മാസ് പ്രസ്‌താവിച്ചു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ ബഹ്‌റൈൻ ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന “ഇൻസ്പെയർ” ഇൻഡോ – അറബ് കൾച്ചറൽ എക്സിബിഷന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിൻ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ഭരണനേതൃത്വത്തിൽ ഈ പവിഴദ്വീപ് പുരോഗതിയിലേക്കും വികസനത്തിലേക്കും നാൾക്കുനാൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഇത്തവണത്തെ ദേശീയ ദിനാഘോഷം കൂടുതൽ വിപുലമായാണ് രാജ്യനിവാസികൾ കൊണ്ടാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേപിറ്റൽ ചാരിറ്റി അസോസിയേഷൻ സെക്രട്ടറി ജാസിം അലി ജാസിം സബ്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ്ങ് പ്രസിഡന്റ് എം.എം.സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സ്വാഗതവും ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ധീൻ നന്ദി പറഞ്ഞു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ.അനീസ് ആയിരുന്നു എം.സി.
ഫ്രീ സെന്റർ ഫോർ റിട്ടയറീസ് പ്രസിഡന്റ് സാലിഹ് ബിൻ അലി, കേപിറ്റൽ ചാരിറ്റി ബോർഡ് മെമ്പർമാരായ നാസർ അഹമ്മദ് അൽ ദോസരി, മുഹമ്മദ് റാഷിദ് അൽ ദോസരി , ഇസ്മായിൽ ഹസൻ അൽനഹം, ബഹ്‌റൈനി സാമൂഹിക പ്രവർത്തകരായ ഖമീസ് അലി സബ് ത്, ഫൈസൽ മുഹമ്മദ് അൽ അബ്‌സി,അലി മൂസ, മുഹമ്മദ് സബ് ത്, അബ്ദുൽ ഹക്കീം അൽ ഗാസിമി, അബ്ദുല്ല ബാഖിർ, നാജി ബൂ മുഹമ്മദ്, നൂർ ജാസിം, ശൗഖ് അൽ ജാബിർ, മഹമൂദ് ഹസൻ ശാംസി, അബ്ദുൽ അസീസ്, ഇബ്‌റാഹിം അൽ അബ്‌സി, യൂസുഫ് അൽ ഹിദ്ദി, അമീന സാലിം, ഇന്ത്യൻ സംഘടനാ പ്രനിധികളും നേതാക്കളുമായ വർഗീസ് കാരക്കൽ, ബിനു കുന്നന്താനം, സേവി മാത്തുണ്ണി, സാനി പോൾ, എബ്രഹാം ജോൺ, ഷെമിലി പി. ജോൺ, നിസാർ കൊല്ലം, അബ്ദുൽ മജീദ് തെരുവത്ത്, ലത്തീഫ് ആയഞ്ചേരി, ജ്യോതിമേനോൻ, റംഷാദ് അയലിക്കാട്, ജ്യോതിമേനോൻ, ചെമ്പൻ ജലാൽ, സതീശ്, വീരമണി, സത്യൻ പേരാമ്പ്ര, സുനിൽ ബാബു, ബദറുദ്ധീൻ പൂവാർ, സി.എം.മുഹമ്മദ് അലി, നൗഷാദ് മഞ്ഞപാറ, കെ.ടി.സലീം, അജി പി. ജോയി തുടങ്ങിയവർ സംബന്ധിചു.
അറിവിന്റെയും വിനോദത്തിന്റെയും ഉത്സവ കാഴ്ചകളാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിൽ പ്രത്യേകം തയാറാക്കിയ വിശാലമായ പവലിയനിൽ ബഹ്‌റൈൻ – അറബ് സാംസ്കാരിക തനിമയെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഇതിലൂടെ പവിഴദ്വീപിനെ കുറിച്ചും അതിന്റെ സാംസ്കാരികത്തനിമയെ കുറിച്ചും ആഴത്തിൽ മനസിലാക്കാൻ സാധിക്കും.
വിഷയങ്ങളിലുള്ള മുപ്പതോളം സ്റ്റാളുകളാണ്എക്‌സിബിഷനിൽ തയ്യാർ ചെയ്തിരിക്കുന്നത്. ത്രിമാന രൂപത്തിലുള്ള മോഡലുകൾ, മൾട്ടിമീഡിയ പ്രസന്റേഷനുകൾ, വിർച്വൽ റിയാലിറ്റി ഡിസ്‌പ്ലെ, കാർട്ടൂൺ, കാരിക്കേച്ചറുകൾ, പെയിന്റിങ്ങുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന സ്റ്റാളുകൾ എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 11 വരെയാണ് എക്സിബിഷൻ പ്രവർത്തിക്കുക.
എക്സിബിഷൻ ദിവസങ്ങളിൽ വിവിധ മൾട്ടി സ്പെഷ്യലിസ്റ്റുകൾ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കായുള്ള രസകരകമായ കളിമൂലകൾ, നാടൻ വിഭവങ്ങളുൾപ്പെടെയുള്ള ഭക്ഷ്യമേള, ബഹ്‌റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാആവിഷ്കാരങ്ങൾ, പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങൾ, കവിയരങ്ങ്, ചർച്ചാ സദസുകൾ എന്നിവയും നടക്കും. കോൺവെക്സ് ഇവന്റ് മാനേജ്‌മെന്റുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും.
ഫ്രന്റ്‌സ് ജനറൽ സെക്രട്ടറി എം.അബ്ബാസ്, കണ്ടന്റ് ഡയറക്ടർ അബ്ദുൽ ഹഖ്, പ്രൊഡക്ഷൻ ഡയറക്ടർ ഷക്കീർ എ അലി, പ്രൊഡക്ഷൻ കൺട്രോളർ സജീർ ഇരിക്കൂർ, ഫ്രന്റ്‌സ് സെക്രട്ടറി യൂനുസ് രാജ്, വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ജലീൽ, സമീറ നൗഷാദ്, വി.പി.ഫാറൂഖ്, ഷബീഹ ഫൈസൽ, അഹമ്മദ് റഫീഖ്, ഫാത്തിമ സ്വാലിഹ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.