മനാമ: പ്രവാസി സമൂഹത്തെ എന്നും ഹൃദയത്തോടു ചേർത്ത് പിടിച്ച ബഹ്‌റൈൻ ഭരണകൂടത്തിനോടും ബഹ്‌റൈൻ ജനത യോടുമുള്ള നന്ദി സൂചകമായി റയ്യാൻ സ്റ്റഡി സെന്റർ വിവിധ പരിപാടികളോടെ ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങൾ വർണാഭമാക്കി. ബഹ്‌റൈനിന്റെ സാംസ്കാരിക ചരിത്രങ്ങൾ കോർത്തിണക്കി ‘വി ലവ് ബഹ്‌റൈൻ’ എന്ന വിഷയത്തെ ആസ്പദമാക്കി വലിയ ക്യാൻവാസിൽ കൊച്ചു പിക്കാസോമാർ വർണചിത്രങ്ങളൊരുക്കിയപ്പോൾ, ചുവപ്പും വെള്ളയും ഇടകലർന്ന വസ്ത്രങ്ങൾ ധരിച്ചു ബഹ്‌റൈൻ പതാകയുമായി ആൺകുട്ടികളും പെൺകുട്ടികളും ബഹ്‌റൈൻ ദേശീയ ഗാനം ആലപിച്ചു.
വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ബഹ്‌റൈനിന്റെ ചരിത്ര പശ്ചാത്തലവും ഇസ്‌ലാമിക ചരിത്രവും ഒരുമിച്ചു കൂട്ടി ഒരുക്കിയ ക്വിസ് മത്സരത്തിൽ വിദാദ് അബ്ദുൽ ലത്തീഫ്, മിന്ഹാൻ, ആഹിൽ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടീം റയ്യാൻ പരിപാടികൾക്ക് നേതൃത്വം നൽകി.