bahrainvartha-official-logo
Search
Close this search box.

ദേശീയ ദിനത്തിൽ നൂറാം രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ

blood donation

മനാമ : ബഹ്റൈൻ ദേശീയ ദിനത്തിൽ പങ്കാളികളായി കൊണ്ട് ഡിസംബർ 16 ന് നൂറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
1989 വർഷത്തിലെ രക്തദാനത്തിലൂടെയാണ് തൊഴിലാളികളും സാധാരണ ജോലിക്കാരുമടങ്ങിയ പ്രതിഭ പ്രവർത്തകർ മനുഷ്യ കാരുണ്യത്തിന്റെ മഹത്തായ മാതൃകയായ രക്തദാന ക്യാമ്പുകൾക്ക് ആരംഭം കുറിച്ചത്.

കിടപ്പ് ദീനക്കാരെയും അപകടാവസ്ഥയിൽ ആയവരെയും ജീവൻ രക്ഷിക്കുക എന്ന പ്രതിഭയുടെ പ്രതിബദ്ധത എക്കാലത്തും ഉയർത്തി പിടിക്കുമെന്ന് കേമ്പ് ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി പ്രസ്താവിച്ചു, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ, അദ്ധ്യക്ഷനായ പരിപാടിയിൽ പ്രതിഭ മുഖ്യ രക്ഷാധികാരി, പി.ശ്രീജിത്ത്, പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗങ്ങളുമായ സുബൈർ കണ്ണൂർ, സി.വി.നാരയണൻ, സമിതി അംഗം ബിനു മണ്ണിൽ, ഹെൽപ്പ് ലൈൻ
കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഷാദ് പൂനൂർ.സുരേഷ് റിഫ, മറിയം നൂർ,എന്നിവർ സന്നിഹിതരയായിരിന്നു,
അബൂബക്കർ പട്ല, അനിൽ,സി.കെ. അനിൽ കണ്ണപുരം.ഗിരീഷ് കല്ലേരി, എന്നീ ഹെൽപ് ലൈൻ അംഗങ്ങൾ നേതൃത്വം നൽകി. നൂറോളം പ്രതിഭ പ്രവർത്തകർ രക്തം ദാനം ചെയ്ത് ദേശീയ ദിനാഘോഷത്തിൽ പങ്കാളികളായി.
പ്രമുഖ സാഹിത്യകാരൻമാരായ, ശ്രീ.ഹരീഷ്, ഡോ,കദീജ മുംതാസ്, ഡോ. പി.പി. പ്രകാശ്. പ്രഫ.രാജേന്ദ്രൻ എടത്തുംകര എന്നിവർ കിംഗ് ഹമദ് ആശുപത്രിയിലെ രക്തദാന ക്യാമ്പ് സന്ദർശിച്ച് ആശംസകളർപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!