മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചു ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന “ഇൻസ്പെയർ” എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച വാട്സ്ആപ്പ് സ്റ്റാറ്റസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തിയ മത്സരത്തിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്‌സിനെ ലഭിച്ച ഫാത്തിമത്ത് സുമയ്യ, റഊഫ് കരൂപ്പടന്ന, നഫീസത്തുൽ ജംഷീദ എന്നിവരാണ് വിജയികളായത്. ഇവർക്കുള്ള സമ്മാനങ്ങൾ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ്ങ് പ്രസിഡന്റ് എം.എം.സുബൈർ, ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ധീൻ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ എന്നിവർ നൽകി. ചടങ്ങിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി. കെ, അനീസ് എന്നിവർ സംബന്ധിച്ചു. മത്സരത്തിന് റഷീദ സുബൈർ, ജാഫർ പൂളക്കൽ ,ബഷീർ കാവിൽ എന്നിവർ നേതൃത്വം നൽകി.









