പത്തനംതിട്ട പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികവും ബഹ്‌റൈൻ ദേശീയദിനാഘോഷവും ആഘോഷിച്ചു

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ രണ്ടാം വാർഷികവും ബഹ്‌റൈൻ ദേശീയദിനാഘോഷവും വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷിച്ചു.

പത്തനംതിട്ട എംപി ആന്റോ ആൻറണി നിലവിളക്കു കൊളുത്തി പരിപാടിയുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു. പ്രവാസികളുടെ കഷ്ടപ്പാടും വിയർപ്പുമാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നത് എന്ന് ശ്രി.ആന്റോ ആൻറണി പറഞ്ഞു. കോവിഡ് കാലത്ത് നമ്മുടെ രക്ഷകരായി നിന്നവരാണ് ഓരോ നേഴ്സുമാരും അവരെ ആദരിക്കാൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ കാണിച്ച മനസ്സ് അഭിനന്ദനീയമാണെന്നും ഇത് മറ്റുള്ള സംഘടനകളും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത നേഴ്സുമാരെയും ബഹ്‌റൈനിലേ പത്തനംതിട്ടയുടെ സ്വന്തം എഴുത്തുകാരൻ ബിജി തോമസിനെയും വിവിധ മേഖലകളിൽ പ്രതിഭകൾ തെളിയിച്ച അസോസിയേഷൻ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

ബഹറിൻ മാർത്തോമ സഹവികാരി ഫാദർ ബിബിൻസ് ഓമനാലി ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി

അസോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച തുക ആന്റോ ആൻറണി എംപിയിൽ നിന്നും അസോസിയേഷൻ ചാരിറ്റി കോഓർഡിനേറ്റർ ജയേഷ് കുറുപ്പ് ഏറ്റുവാങ്ങി

പത്തനംതിട്ടയുടെ തനതു കലാരൂപമായ പടയണി വ്യത്യസ്ഥമായ ഒരു അനുഭവം ആയിരുന്നു ആസ്വാദകർക്ക് നൽകിയത്. കൂടാതെ ക്രിസ്മസ് കരോൾ
കുട്ടികളുടെ വിവിധ കലാപരിപാടികൾ, നാടൻ പാട്ട്, മാജിക് ഷോ, തുടങ്ങിയ അനേകം വൈവിധ്യമായ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

പത്തനംതിട്ട ജില്ലയിലെ ബഹ്‌റൈൻ പ്രവാസികളെ ഒരു കുടക്കീഴിൽ അണി നിരത്തുവാൻ അസോസിയേഷനിലൂടെ കഴിയുമെന്നും കഷ്ടത അനുഭവിക്കുന്ന ജില്ലയിൽ നിന്നുമുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് താങ്ങായി പ്രവർത്തിക്കുകയാണ് പത്തനംതിട്ട അസോസിയേഷന്റെ പ്രഥമ കർത്തവ്യം ആണെന്ന് സംഘാടകർ അറിയിച്ചു.

പ്രസിഡന്റ് വിഷ്ണു കലഞ്ഞൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ സ്വാഗതവും, പ്രോഗ്രാം കോഡിനേറ്റർ ബോബി പുളിമൂട്ടിൽ കൃതജ്ഞതയും അറിയിച്ചു.

അസോസിയേഷൻ പ്രവർത്തനങ്ങൾ റിപ്പോർട്ട് രക്ഷാധികാരി മോനി ഓടികണ്ടത്തിൽ അവതരിപ്പിച്ചു.

ഡോക്ടർ ബാബുരാമചന്ദ്രൻ, അസോസിയേഷന് ട്രഷറർ വർഗ്ഗീസ് മോടിയിൽ, കെ.എം.ചെറിയാൻ, എബ്രഹാം ജോൺ, രാജു കല്ലുംപുറം, പ്രവീൺ നായർ, പ്രദീപ് പുറവൻകര എന്നിവർ ആശംസകൾ അർപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!