bahrainvartha-official-logo
Search
Close this search box.

വോയ്‌സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മ​നാ​മ: ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് ആലപ്പി’ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലെ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ബഹ്‌റൈൻ ദേശീയ ദിനത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി പരിമിതപ്പെടുത്തിയിരുന്ന ക്യാമ്പ്, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ശ്രീ സോമൻ ബേബി ഉൽഘാടനം ചെയ്‌തു. മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായി. ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. രക്ഷാധികാരി ജിജു വർഗീസ്, കിംസ് മാനേജ്മെന്റ് പ്രതിനിധി ആസിഫ് ഇക്‌ബാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ നന്ദി അറിയിച്ചു. മെഡിക്കൽ ക്യാമ്പ് കൺവീനർ ദീപക് തണൽ, ഗിരീഷ് കുമാർ ജി, ജോഷി നെടുവേലിൽ, അശോകൻ താമരക്കുളം, ബാലമുരളി കൃഷ്ണൻ, അനൂപ് മുരളീധരൻ, ലിബിൻ സാമുവൽ, ബോണി മുളപ്പാമ്പള്ളിൽ, ജിനു കൃഷ്ണൻ ജി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!