ബഹ്‌റൈൻ കേരളീയ സമാജം കെ.ജി. ബാബുരാജനെ ആദരിക്കുന്നു

WhatsApp Image 2022-12-20 at 3.02.51 PM

മനാമ: വ്യവസായ മേഖലയിൽ ശ്രദ്ധേയമായ വിജയം വരിക്കുകയും ജീവകാരുണ്യ- സാമൂഹിക രംഗങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചും 2021 ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്ക്കാര ജേതാവായ കെ ജി ബാബുരാജനെ ബഹ്‌റൈൻ കേരളീയ സമാജം ആദരിക്കുന്നു. ഇന്ത്യൻ ഡയസ്പോറക്ക് കെ.ജി ബാബുരാജൻ നൽകുന്ന ധാർമ്മികവും സാമ്പത്തീകവുമായ പിന്തുണ പ്രശംസനീയമാണെന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധകൃഷ്ണ പിള്ളയും സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെ.ജി. ബാബുരാജനെ അനുമോദിക്കുന്ന ചടങ്ങിനെ വർണ്ണശബളവും അവിസ്മരണിയവുമാക്കാൻ ബഹറൈൻ കേരളീയ സമാജം വലിയ തയ്യാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ എൻ കെ പ്രേമചന്ദ്രൻ, രമേഷ് ചെന്നിത്തല, ജി.സുധാകരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ അനുമോദന പ്രസംഗം നിർവഹിക്കുമെന്നും തുടർന്ന് മ്യൂസിക്ക് ഡാൻസ് ഫ്യൂഷൻ ധൂം ധലാക്ക സീസൺ 4 വേദിയിൽ അരങ്ങേറുമെന്നും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഡിസംബർ 23 വെള്ളിയാഴ്ച്ച സമാജം ജൂബിലി ഹാളിൽ കൃത്യം 6.30 PM പരിപാടികൾ ആരംഭിക്കുന്നതാണ്. തെന്നിന്ത്യയിലെ പ്രമുഖ സിനിമ താരം സ്വസികയുടെ നൃത്ത പ്രകടനം, സി കേരളയിലെ സരിഗമപ സംഗീത റിയാലിറ്റി ഷോ ഫെയിം ശ്രീജേഷ്, മഴവിൽ മനോരമയിലൂടെ ശ്രദ്ധേയനായ സാക്സോഫോണിസ്റ്റ് കിഷോറും കീ ബോർഡ് ആർട്ടിസ്റ്റ് രാമചന്ദ്രനുമൊപ്പം ബഹ്റൈനിലെ മുന്നുറിൽപ്പരം കലാകാരൻമാർ അവതരിപ്പിക്കുന്ന നോൺസ് റ്റോപ്പ് എൻ്റെർടെയിൻമെൻ്റ് ഷോ ധും ധലാക്ക സീസൺ 4 നടക്കുന്നതായിരിക്കും. എൻറർടെയിൻമെൻ്റ് വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, ധൂം ധലാക്കയുടെ കൺവീനർ ദേവൻ പാലോട് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളുടെ പരിശീലനങ്ങൾ രണ്ട് മാസത്തോളമായി നടന്ന് വരികയാണെന്നും വാർത്താക്കുറിപ്പിൽ പി.വി. രാധാകൃഷ്ണപിള്ളയും വർഗ്ഗീസ് കാരക്കലും വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!