മനാമ: ബഹ്‌റൈൻ തിരൂർ കൂട്ടായ്മ ഒരുക്കിയ കുടുംബസംഗമം പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് മുതിർന്ന പത്ര പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്കാരജേതാവുമായ സോമൻ ബേബി ഉത്ഘാടനം ചെയ്തു, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എമർജൻസി വിഭാഗം ഡോക്ടർ യാസർ ചോമയിൽ മുഖ്യപ്രഭാഷണവും ആരോഗ്യപരമായ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസ്സും എടുത്തു, അഷ്‌റഫ് തിരൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ്‌അലി കരുവാൻ തൊടി (ദാറുൽ ശിഫ )ചാരിറ്റി ഫണ്ട് ഉത്ഘാടനം നിർവഹിച്ചു. ചെമ്പൻ ജലാൽ, വാഹിദ് വൈലത്തൂർ, ഷമീർ പൊട്ടച്ചോല (ദാറുൽ ശിഫ ) സതീശൻ പടിഞ്ഞാറേക്കര എന്നിവർ ആശംസകൾ അർപ്പിച്ചു. മംഗലം സുലൈമാൻ സ്വാഗതവും, ഷഹാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു. അനൂപ്‌റഹ്മാന്‍ തിരൂർ, അഷ്‌റഫ് പി.കെ, ഇസ്മായിൽ ആലത്തിയൂർ, മമ്മുകുട്ടി, നിസാര്‍ കിഴേപാട്ട്, അനിൽ കെ നായർ, ഹസ്സന്‍ തിരൂര്‍, ഹംസ, മുസ്തഫ മുത്തു, പ്രജീഷ് പുറത്തൂർ, മൻസൂർ, ഉസ്മാൻ പാറപ്പുറം, റഷീദ് വെട്ടം, ശ്രീനിവാസൻ, ശാഹുൽ, രവി, നവാസ്, സവാദ്, ഷിയാസ്, അയ്യൂബ് , ഷാഹിദ്, താജുദ്ധീൻ, ബാവ മൂപ്പൻ എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ മംഗലം സുലൈമാനും സംഘവും അവതരിപ്പിച്ച ഇനിയൊരു ജന്മം കൂടി എന്ന കഥാപ്രസംഗവും, ഗാനനിശയും നൃത്ത നൃത്ത്യങ്ങളും ഉണ്ടായിരുന്നു. പിന്നണിയിൽ കീബോർഡ് ഹംസ കാവിലക്കാട്, തബല ഇസ്മായിൽ കൊല്ലം, റിഥം വിവിയൻ, ഗിറ്റാർ ലിജിൻ, സിദ്ധീഖ്.