മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ് സണ്ടേ സ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായെ കത്തീഡ്രൽ വികാരി റവ. ഫാദർ പോൾ മാത്യൂ, സഹ വികാരി റവ. ഫാദർ സുനിൽ കുര്യൻ ബേബി എന്നിവർ ചേർന്ന് ബഹ്റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. കത്തീഡ്രൽ ഭാരവാഹികൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.