മനാമ: പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ വൻ ജനത്തിരക്ക്. കോഴിക്കോടിൻറെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണ രുചി അറിയാൻ ബഹറൈനിലെ മലയാളി പ്രവാസികളും, ശ്രീലങ്കൻ, ബഹറിൻ പ്രവാസികളും എത്തി. വൈകീട്ട് നടന്ന പായസ മത്സരത്തിൽ രമണി അനിൽ ഒന്നാം സ്ഥാനം നേടി,ഷീന രണ്ടും ആബിദ സഖീർ മൂന്നാം സ്ഥാനവും നേടി. ജൂനിയർ മെഹബൂബൻറേയും ഗീത് മെഹബൂബിൻറേയും ആലാപനം പരിപാടിക്ക് മാധുര്യമേറ്റി ഒപ്പം സൗദി സ്വദേശി ഹിഷാം അബ്ബാസ് മലയാളത്തിൽ ഗാനമാലപിച്ച് കാണികളെ കയ്യിലെടുത്തു.
ബബിന സുനിൽ, സാജിത ബക്കർ, സജിന ഷനൂബ്, പ്രോജ ബാബുജി, നിഷ പ്രജി,രമ സന്തോഷ്, മുംതാസ് അഷ്റഫ്, ഷംല, ഫസ്ന, ജസ്ലി, ഗീത, ശ്രീജില,ഹസീന, ഫാസില,തഹാനി, മേഘ, ഫെബ്ന എന്നിവർ നേതൃത്വം നൽകി.