മനാമ: വോയ്സ് ഓഫ് ആലപ്പി സിത്ര ഏരിയ കമ്മിറ്റിക്ക് രൂപം നൽകി. സിത്രയിലെ ഗ്രാൻഡ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി ജോ. സെക്രട്ടറി അശോകൻ താമരക്കുളത്തിന്റെ അധ്യക്ഷതയിൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് പല്ലന (പ്രസി.), ജിഷ്ണുദേവ് (സെക്ര.), ഷിബു നാസർ (ട്രഷ.), എസ്. സന്ദീപ് (വൈസ് പ്രസി.), കെ.ആർ. യേശുദാസ് (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ.
സെൻട്രൽ കമ്മിറ്റി ട്രഷറർ ഗിരീഷ് കുമാർ, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലി എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. രിഫാ ഏരിയ കമ്മിറ്റി ഭാരവാഹികളായ പ്രസന്നകുമാർ, അനിൽ കുമാർ തമ്പി എന്നിവർ സംസാരിച്ചു. എന്റർടെയ്ൻമെന്റ് സെക്രട്ടറി ദീപക് തണൽ സ്വാഗതവും ഏരിയ ട്രഷറർ ഷിബു നാസർ നന്ദിയും പറഞ്ഞു. സിത്ര ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാർക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകുന്നതിന് 3358 1829 (നൗഷാദ്), 3551 0431 (ജിഷ്ണു) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.