bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

New Project - 2022-12-24T233935.389

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ) വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയ നിലവിലെ കമ്മിറ്റിയുടെ പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ് . വി. കെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ സുജിത്ത് സോമൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു അംഗീകാരം നേടി. തുടർന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സലിം എന്നിവരുടെ നേതൃത്വത്തിൽ ജനറൽ ബോഡി ഏകകണ്ഠമായി തിരഞ്ഞെടുത്തു.

ജമാൽ കുറ്റിക്കാട്ടിൽ (പ്രസിഡണ്ട്) ഹരീഷ് പി. കെ (ജനറൽ സെക്രട്ടറി),ഷാജി പുതുക്കുടി (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന 2023-24 കാലയളവിലേക്കുള്ള കെ.പി. എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ശശി അക്കരാൽ, സുനിൽകുമാർ, സജ്ന ഷനൂബ് എന്നിവർ വൈസ് പ്രസിഡണ്ട്മാരായും, അഖിൽ താമരശ്ശേരി,ഫൈസൽ പാട്ടാണ്ടി,ജിതേഷ് ടോപ് മോസ്റ്റ് എന്നിവർ ജോയൻറ് സെക്രട്ടറിമാരായും, രജീഷ്.സി.കെ അസിസ്റ്റൻറ് ട്രഷററായും പ്രവർത്തിക്കും.

മറ്റ് ഭാരവാഹികൾ: സുജീഷ് (മെമ്പർഷിപ്പ് സെക്രട്ടറി),സാഹിർ പേരാമ്പ്ര (എൻറർടെയ്ൻമെൻറ് സെക്രട്ടറി),
സവിനേഷ്, ബാലൻ കല്ലേരി, അനിൽകുമാർ (ചാരിറ്റികൺവീനർമാർ), റഫീഖ് നാദാപുരം,സുധി ചാത്തോത്ത് (സ്പോർട്സ് കൺവീനർമാർ), സത്യൻ പേരാമ്പ്ര, (മീഡിയ), പ്രമോദ് കുമാർ (ഐ. ടി), രമാ സന്തോഷ് (ലേഡീസ് വിംഗ് കൺവീനർ). നിലവിലെ രക്ഷാധികാരികളായ യു.കെ. ബാലൻ, കെ. ടി. സലിം എന്നിവരോടൊപ്പം സുധീർ തിരുനിലത്തിനെ രക്ഷാധികാരിയായും, ജയേഷ് വി. കെ യെ കോർഡിനേറ്ററായും, സുജിത് സോമനെ ഇന്റേണൽ ഓഡിറ്ററായും കെ. പി. എഫ് വാർഷിക ജനറൽ ബോഡി ചുമതലപ്പെടുത്തി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബവിലേഷ്,പ്രജിത് ചേവങ്ങാട്ട്,സജീഷ് കുമാർ,സിയാദ് അണ്ടിക്കോട്,വേണു വടകര,മുഹമ്മദ് ഫാസിൽ,ഷാജിപയ്യോളി,ഷിനിത്ത്,മനീഷ്,വിനോദ് അരൂര്, അരുൺപ്രകാശ്, മിഥുൻ നാദാപുരം, മുനീർ മുക്കാളി,ബബിന, സജിത്ത്, ഷീജ നടരാജ്‌. ലേഡീസ് വിംഗ് കൺവീനർ രമ സന്തോഷ് ജനറൽ ബോഡിക്ക് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!