ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ നടക്കും. ഒമ്പത് സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലാണ് വോട്ടെടുപ്പ്.
ബംഗാളിലെ അസനോളിൽ വോട്ടെടുപ്പിനിടെ സംഘർഷം ഉണ്ടാവുകയും ബൂത്തുകൾ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ വാഹനത്തിനുനേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. നിരവധി കേന്ദ്ര മന്ത്രിമാരും സിപിഐ നേതാവ് കനയ്യ കുമാറും സിനിമാ താരങ്ങളായ ഡിംപിള്‍ യാദവ്, ഊര്‍മിള മണ്ഡോദ്കര്‍ തുടങ്ങിയ പ്രമുഖരടങ്ങം 957 സ്ഥാനാർത്ഥികളാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്. മേയ് 6 നാണ് 5–ാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 12നും 19നുമായി നടക്കുന്ന ആറും ഏഴും ഘട്ടങ്ങളിലൂടെ വോട്ടെടുപ്പു പൂർത്തിയാവും