ബഹ്റൈനിൽ കെമിക്കൽ അപകടങ്ങൾ, റേഡിയേഷൻ സ്പിൽസ് എന്നിവയെക്കുറിച്ചുള്ള വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

hh

മനാമ: കെമിക്കൽ അപകടങ്ങൾ, റേഡിയേഷൻ സ്പിൽസ് എന്നിവയെക്കുറിച്ചുള്ള ഒരു പ്രധാന വർക്ക് ഷോപ്പ് ബഹ്‌റൈനിൽ നടന്നു. ഇത്തരം സംഭവങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നു ഇടപെടണമെന്നും ലെഫ്റ്റനന്റ് കാസിം അൽ ഖൗലഖി, ഹസ്മാത്ത് ടീമിന്റെ (രാസായുധപ്രയോഗം കൈകാര്യം ചെയ്യുന്നതിനായി സിവിൽ ഡിഫെനിലെ ഒരു പ്രത്യേക സംഘം) തലവൻ ഇന്നലെ നടന്ന അവതരണത്തിൽ പറഞ്ഞു.

കെമിക്കൽ വെപ്പൺസ് വികസനം, ഉൽപ്പാദനം, ഉപയോഗം, സ്റ്റോക്ക്പൈലിംഗ് എന്നിവയുടെ നശീകരണത്തിനായുള്ള ദേശീയ സമിതി സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ, നെതർലൻഡ്സ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ നന്നായി പരിശീലിപ്പിച്ച ടീമാണ് ഹസ്മാത്ത്. സിവിൽ ഡിഫെൻസിൽ സേഫ്റ്റി ആൻഡ് പ്രൊട്ടക്ഷൻ, ഓപ്പറേഷൻസ് ഡിപ്പാർട്മെന്റ് എന്നി വകുപ്പുകളുടെ കീഴിലുളള ഹസ്മാത്ത് ടീമിന്റെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചാണ് ലഫ്റ്റനന്റ് അൽ ഖൗലഖി വർക്ക് ഷോപ്പിൽ അവതരിപ്പിച്ചത്.

ബഹ്റൈനിൽ വിഷവസ്തുക്കൾ തടയുന്നതിനും നേരിടുന്നതിനും പ്രത്യേകം പരിശീലനം സിദ്ധിച്ച ഒരു കൂട്ടം ഫയർമാൻമാരുടെ 50 അംഗ ഹസ്മാത്ത് സംഘം പ്രവർത്തിക്കുന്നുണ്ട്. രാസവസ്തുക്കളും റേഡിയേഷനുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് ഞങ്ങളുടെ ടീം ഉത്തരവാദിതത്തോടെ പ്രവർത്തിക്കുന്നു. സംഭവങ്ങൾ ഒരു ഫാക്ടറിയിലോ ഹെൽത്ത് ഫെസിലിറ്റിയിലോ വിദ്യാഭ്യാസ സ്ഥാപനം അല്ലെങ്കിൽ റോഡിലോ ട്രക്കുകളിലോ ആകാം ലെഫ്റ്റനന്റ് അൽ ഖൗലഖി വിശദീകരിച്ചു.

സിവിൽ ഡിഫെൻസുമായി സഹകരിച്ച് വിദേശകാര്യ അണ്ടർ സെക്രട്ടറി ഡോ. ഷെയ്ഖ റാണ ബിൻ ദാജി അൽ ഖലീഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കസ്റ്റംസ് അഫയേഴ്സ് പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ബഹ്റൈനിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് രാസായുധങ്ങളെയും രാസവസ്തുകളെയും കുറിച്ചുള്ള വർക്ക് ഷോപ്പുകളും സെമിനാറുകളും അവതരിപ്പിക്കണമെന്നു ഡോ. ഷെയ്ഖ റാണ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധി ക്യാപ്റ്റൻ ബാസിം ഖാലിഫും സമിതി അംഗങ്ങളും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികളും വർക്ക്ഷോപ്പിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!