മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം ഖുര്‍ആന്‍ പഠനകേന്ദ്രത്തിന് കീഴില്‍ റമദാനില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു. മെയ് 11 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് മനാമ, റിഫ എന്നിവിടങ്ങളിലാണ് മല്‍സര പരീക്ഷകള്‍ നടക്കുക. മനാമ യില്‍ ഇബ്നുല്‍ ഹൈഥം പഴയ കാമ്പസിലും വെസ്റ്റ് റിഫ ദിശ സെന്‍ററിലുമാണ് പരീക്ഷകള്‍. സൂറത്ത് ഇബ്രാഹീം തഫ്ഹീമുല്‍ ഖുര്‍ആന്‍ ആസ്പദമാക്കി യാണ് ചോദ്യാവലി തയാറാക്കുക. ഉന്നത വിജയം നേടുന്നവര്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍ നല്‍കുമെന്ന് കോഡിനേറ്റർ എ.എം. ഷാനവാസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 36513453 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്