മനാമ: ബഹ്റൈനിലെ യുവജനങ്ങളെ തീവ്രവാദത്തെയും തീവ്രവൽക്കരണത്തെയുക്കുറിച്ച് ബോധവത്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ബഹ്റൈൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണെന്നും ഭീഷണികളെ നേരിടാനുള്ള സുരക്ഷാക്രമീകരണകൾ സജ്ജീകരിച്ചിട്ടുണ്ടെന്നു ഇന്റീരിയർ മിനിസ്ട്രി പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ഫോർ ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് അഫാർസ് ബ്രിഗേഡിയർ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു.
യുവാക്കൾ തീവ്രവൽക്കരണ കെണിയിൽ വീഴാതിരിക്കാൻ മന്ത്രാലയം കഠിനമായി പരിശ്രമിക്കുന്നുണ്ട്. അതോടൊപ്പം രാജ്യത്തെ എല്ലാ സ്കൂളുകളേയും ഏകോപിപ്പിച്ച് കൊണ്ട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു എന്നു അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ബഹ്റിൻ എന്ന് ഞാൻ ഉറപ്പു തരുന്നു, ഞങ്ങളുടെ സുസ്ഥിരതയും സുരക്ഷയും പാശ്ചാത്യ-യൂറോപ്യൻ രാജ്യങ്ങളിൽ ഒരു മികച്ച ഉദാഹരണമായി അംഗീകരിക്കപ്പെട്ടുകയും ചെയ്യുമെന്ന് ബഹ്റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക്, ഇന്റർനാഷണൽ ആന്റ് എനർജി സ്റ്റഡീസ് ഞായറാഴ്ച നടത്തിയ ഒരു ഫോറത്തിൽ സംസാരിക്കുകയായിരുന്നു ബ്രിഗേഡിയർ ഡോ. ശൈഖ് ഹമദ് പറഞ്ഞു.
തീവ്രവാദ വിരുദ്ധ പാഠങ്ങൾ പ്രാഥമിക വിദ്യാർത്ഥികൾക്കും സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും പകർന്നു കൊടുക്കാനായി 150 ഓളം സാമൂഹിക പോലീസുകാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇത് യുഎസ് അധിഷ്ഠിതമായ ആയിരക്കണക്കിന് സ്കൂളുകളിലും 50 ൽ ക്കൂടുതൽ രാഷ്ട്രങ്ങളിലും പഠിപ്പിക്കുന്ന യുഎസ് അധിഷ്ഠിത മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള വിദ്യാഭ്യാസ പരിപാടിയായ DARE ന്റെ ഭാഗമായാണ്
ഈ പരിപാടി ആരംഭിച്ചത് 2011 ലാണ് മയക്കുമരുന്ന് അടിമത്തം, സംഘർഷം, ഭീഷണിപ്പെടുത്തൽ, അധിക്ഷേപത്തിൽ നിന്നുള്ള സംരക്ഷണം എന്നിവയാണ് പരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ വർഷം മുതൽ പാഠ്യപദ്ധതിയിൽ തീവ്രവാദത്തിനെതിരായ നടപടികൾ ഉൾപ്പെടുത്തുന്നുണ്ട്