മനാമ: വിശുദ്ധ റംസാൻ മാസത്തിന് മുന്നോടിയായി ഐ.സി.എഫ്. സംഘടിപ്പിക്കുന്ന ത്രിദിന ഖുർആൻ പ്രഭാഷണം വിജയിപ്പിക്കാൻ ആർ. എസ്. സി. ബഹ്റൈൻ നാഷനൽ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ‘ത്രിദിന ഖുർആൻ പ്രഭാഷണത്തിന് നാളെ രാത്രി പാക്കിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ തുടക്കമാവും.ചെയർമാൻ അബ്ദുൾ റഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.പി.കെ.മുഹമ്മദ്, നവാസ് പാവണ്ടൂർ, ഫൈസൽ പറവൂർ, അശ്റഫ് മങ്കര, ഫൈസൽ ചെറുവണ്ണൂർ, ഷഹീൻ അഴിയൂർ എന്നിവർ സംബന്ധിച്ചു.