മനാമ: അറ്റകുറ്റപ്പണിയും നിർമ്മാണവും നടക്കുന്നതിനെത്തുടർന്ന് അൽബ റൗണ്ട്എബൗട്ട് വ്യാഴാഴ്ച രാത്രി 11 മണി മുതൽ ശനിയാഴ്ച രാവിലെ 5 മണി വരെ പൂർണ്ണമായും അടച്ചിടുന്നതായിരിക്കും. ജോലി പൂർത്തിയാകുന്നത് വരെ ട്രാഫിക് ചുറ്റിലുമുള്ള റോഡുകളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്യും.
ശൈഖ് ജാബിർ അൽ അഹമ്മദ് അൽ സുബഹ് ഹൈവേയിലെ വെസ്റ്ബൗണ്ട് പാത നാളെ രാവിലെ 5 മണിവരെ അടയ്ക്കും. മുഹറിലിലെ ഖാലിഫ അൽ കബീർ ഹൈവേയിലെ അബ്ദുൽ റഹ്മാൻ അൽ ഫീൽഡ് അവന്യൂവിലെ പാതകൾ വിവിധ ഘട്ടങ്ങളിലായി അടച്ചിടും.
ഹമദ് ടൗണിന് അടുത്തുള്ള ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ രണ്ടു നോർത്ത് ബൗണ്ട് പാതകൾ അറ്റകുറ്റപണികൾ കാരണം നാളെ രാവിലെ 5 മണി വരെ അടച്ചിടുന്നതായിരിക്കും.