പടവ് കുടുംബവേദി വിഷു ഈസ്റ്റർ പ്രോഗ്രാം ‘രാഗ നിറവ് 2019’ സംഘടിപ്പിച്ചു

പടവ് കുടുംബവേദിയുടെ വിഷു ഈസ്റ്റർ പ്രോഗ്രാം ‘രാഗ നിറവ് 2019’ 25 -04-2019 ന് ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ചു ആഘോഷിച്ചു. പ്രശസ്ത സിനിമ താരം ശ്രീമതി ജയ ഉൽഘാടനം ചെയ്ത ചടങ്ങിൽ മുഹമ്മദ് റാഫിയുടെ ഹിന്ദിഗാനങ്ങൾ കോർത്തിണക്കികൊണ്ടു ജൂനിയർ മെഹബൂബ് അവതരിപ്പിച്ച ഗാനമേളയോടൊപ്പം പടവ് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ജുയർ മഹ്ബൂബിനെയും ശ്രീമതി ജയയെയും കലാരംഗത്തെ പ്രവർത്തനങ്ങൾ മുൻനിർത്തി മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പടവ് അംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.