മൈത്രി അംഗങ്ങൾക്ക് പ്രിവിലേജ് കാർഡ് ഏർപ്പെടുത്തി

മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ അംഗങ്ങൾക്കായി മെച്ചപ്പെട്ട ചികിത്സ ചെലവ് കുറച്ചു ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് ഏർപ്പെടുത്തി. കിംസ് ബഹ്‌റൈൻ മെഡിക്കൽ സെന്ററുമായി സഹകരിച്ചതാണ് പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. പദ്ധതി പ്രഖ്യാപനവും വിശദീകരണവും കിംസ് മെഡിക്കൽ സെന്റർ ഗസ്റ്റ് റിലേറ്റഡ് ഓഫീസർ സഹൽ കെ. ബഷീർ വിശദീകരിച്ചു. ആദ്യ പ്രിവിലേജ് കാർഡ് സഹലിൽ ൽ നിന്നും നിസാർ കൊല്ലം സ്വീകരിച്ചു. പ്രിവിലേജ് കാർഡിന്റെ രെജിസ്ട്രേഷൻ മറ്റും മൈത്രി അംഗങ്ങൾക്ക് ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി അബ്‌ദുൽ വഹാബ് തൊടിയൂർ സ്വാഗതം ആശംസിച്ചു. സുനിൽ ബാബു പരിപാടി നിയന്ത്രിച്ചു. ട്രഷറർ നൗഷാദ് അടൂർ നന്ദിയും പറഞ്ഞു. മൈത്രിയുടെ മറ്റ് എല്ലാ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു .