ഇന്ത്യൻ ക്ലബ്ബ് നടത്തിവരാറുള്ള മെയ് ക്യൂൻ ഈ വർഷം മെയ് രണ്ടിന് ക്ലബ്ബ് അങ്കണത്തിൽ വെച്ച് നടക്കുകയാണ്. ബഹ്‌റൈൻ ഇന്ത്യ ഫിലിപ്പീൻ എന്നീ രാജ്യങ്ങളിൽ നിന്നായി 18 മത്സരാർഥികളാണ് ഈ പ്രാവശ്യം പങ്കെടുക്കുന്നത്. വൈകീട്ട് 8 മണിക്കാരംഭിക്കുന്ന മത്സരങ്ങൾ നാല് മണിക്കൂറോളം നീണ്ടുനിൽക്കും. കാഷ്വൽ വെയർ , എത്‌നിക് വെയർ , പാർട്ടി വെയർ , ചോദ്യോത്തതുരം എന്നീ നാല് വ്യത്യസ്ത റൗണ്ടുകളായാണ് മത്സരം സംഘടിപ്പിക്കുന്നത് അഞ്ചു ജഡ്ജുമാരായിരിക്കും വിധി നിർണ്ണയിക്കുന്നത്.
സെമി ഫൈനലിൽ എത്തുന്ന അഞ്ചുപേരിൽ നിന്നായിരിക്കും മൂന്നു ഫൈനലിസ്റ്റുകളെയും വിജയികളെയും കണ്ടെത്തുക. ഫസ്റ് , ഫസ്റ് റണ്ണർ അപ്പ്, സെക്കൻഡ് റണ്ണർ അപ്പ് എന്നീ സമ്മാനങ്ങൾക്കു പുറമെ ബെസ്റ്റ് സ്‌മൈൽ , ബെസ്റ്റ് ഫോട്ടോജെനിക്, ബെസ്റ്റ് കാട് വാക്, ബെസ്റ്റ് ഹെയർ, ബെസ്റ്റ് സെലക്ഷൻ ഫ്രം ഓഡിയൻസ് എന്നീ സമ്മാനങ്ങളും ഉണ്ടാവും.
മത്സരങ്ങൾക്കിടയിലുള്ള സമയങ്ങളിൽ വ്യത്യസ്തങ്ങളായ ഡാൻസ് പ്രോഗ്രാമുകൾ തയ്യാറാക്കിയിട്ടുണ്ട്. അറിയപ്പെടുന്ന അവതാരകൻ പരേഷ് ഭാട്ടിയ ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത് ഫറ സിറാജ് കൊറിയോഗ്രാഫി നിർവഹിക്കും.
ക്ഷണിക്കപ്പെട്ട അതിഥികളും മെമ്പർമാരും അടക്കം 1500 ൽ അധികം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള മെമ്പർ അല്ലാത്തവർക്ക് പരിപാടികൾ വീക്ഷിക്കുവാനായി മീഡിയ കൺവീനർ അജി ഭാസിയുമായോ (331780089) ഇന്ത്യൻ ക്ലബ്ബ്മായോ ബന്ധപ്പെടാവുന്നതാണ്. ജീപ്പ് (ബെഹ്‌ബെഹാനി) മുഖ്യ പ്രായോജകരായ പരിപാടിക്ക് ഫിലിപ്സ് , അൽ ഹവാജ് , അൽ ഔജാൻ, ബി എഫ് സി, ക്ഷേത്ര , ബഹ്‌റൈൻ ജ്വല്ലറി, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ എന്നിവർ സഹ പ്രായോജകരുമാണ്