മനാമ: ബഹ്റൈനിലേക്ക് ആയിരക്കണക്ക് ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് ടോയ്‌ലെറ്ററി ഉൽപ്പന്നങ്ങളിൽ കടത്തിയ രണ്ട് തായ് വനിതകൾക്ക് ഹൈ ക്രിമിനൽ കോടതി അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചു. 33 വയസ്സുള്ള സ്ത്രീ BD 100,000 കൂടുതൽ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് ബഹ്റൈനിലേക്ക് ടോയ്‌ലെറ്ററി ഉൽപ്പന്നങ്ങളിൽ കടത്തുകയായിരുന്നു. ഡിസംബറിൽ ബാങ്കോക്കിൽ നിന്നും ബഹറൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയെ 1.25 കിലോ മയക്കുമരുന്നുമായി പിടികൂടി.
എയർപോർട്ടിൽ നിന്ന് ബാഗ് സ്കാൻ ചെയ്തപ്പോൾ രണ്ട് ബേബി പൗഡർ, വസീലിൻ, മോയ്സ്ചറൈസ്ഡ് ക്രീം എന്നിവലാണ് മയക്കുമരുന്നു കണ്ടെത്തിയത്. രണ്ടാമത്തെ സ്ത്രീ BD50,000 വിലവരുന്ന മയക്കുമരുന്നാണ് കടത്താൻ ശ്രമിച്ചത്. ഇരുവർക്കും കോടതി BD 5,000 വീതം പിഴയും അഞ്ചു വർഷം കഠിന തടവും വിധിച്ചു.