സാംസ സാംസ്‌കാരിക സമിതി മെയ്‌ ദിനാഘോഷം സംഘടിപ്പിച്ചു

സാംസ സാംസ്‌കാരിക സമിതി ആൻഡലൂസ് ഗാർഡനിൽ ലോക തൊഴിലാളി ദിനം ആഘോഷിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിന്റെ ചരിത്ര പശ്ചാത്തലത്തെപ്പറ്റിയും സാംസ ട്രെഷറർ ശ്രീ. ബബിഷ് മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിഭാഗം സെക്രട്ടറി ശ്രീമതി അമ്പിളി സതീഷ് സ്വാഗതം ആശംസിക്കുകയും സാംസ വൈസ് പ്രസിഡന്റ് ശ്രീ. മനീഷ് നന്ദി അർപ്പിക്കുകയും ചെയ്തു. സാംസ സാംസ്‌കാരിക സമിതി എല്ലാവരും മെയ്‌ ദിന ആശംസകൾ നേരുകയും ചെയ്തു.