സമസ്ത ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

New Project - 2023-01-02T081226.502

മനാമ: സമസ്ത ബഹ്റൈൻ മുഹറഖ് ഏരിയ വാർഷിക ജനറൽ ബോഡി, മുഹറഖ് സമസ്ത ഓഫീസിൽ ചേർന്നു. ഏരിയ പ്രസിഡന്റ് എം.കെ. ബഷീർ മൗലവിയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി സമസ്ത ബഹ്റൈൻ കേന്ദ്ര വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ ഉത്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി നിസാമുദ്ധീൻ മാരായമംഗലം വാർഷിക റിപ്പോർട്ടും, ട്രഷറർ നസീം പൂനൂർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസർ ഷാഫി വേളത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടന്നു. കരീം കുളമുള്ളതിൽ അനുവാദകനും ഹാരിസ് ഹൈമ കാസർകോട് അവതാരകനും ആയി. ഏക പാനലിലൂടെ സമസ്ത മുഹറഖ് ഏരിയ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ബഷീർ മൗലവി വെള്ളാളൂർ, ജനറൽ സെക്രട്ടറി: നിസാമുദ്ധീൻ മാരായമംഗലം, ട്രഷറർ: നസീം പൂനൂർ, ഓർഗനൈസിംഗ് സെക്രട്ടറി: ശുഹൈബ് പൂക്കാത്ത്, വൈസ് പ്രസിഡന്റുമാർ: ഉമ്മർ മൗലവി വയനാട്, ഷറഫുദ്ധീൻ മാരായമംഗലം, മുസ്തഫ കരുവാണ്ടി, അഷ്റഫ് തിരുനാവായ. ജോയിന്റ് സെക്രട്ടറിമാർ: ഹാരിസ് കിണാശേരി, സലാം പുത്തലത്ത്, ജുനൈദ് കരുവാരകുണ്ട്, സൈദ് ചുണ്ടം പറ്റ, എന്നിവരെ തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!