മനാമ: ബഹ്‌റൈൻ നന്തി കൂട്ടായ്മ മെയ് ദിനാഘോഷം സംഘടിപ്പിച്ചു. മആമീർ കോട്രാക്റ്റിംങ്ങ് കമ്പനി ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച പരിപാടി മുതിർന്ന ക്യാമ്പംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു.കൂട്ടായ്മാഗങ്ങളും ക്യാമ്പംഗങ്ങളുമുൾപ്പടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. ഒ.കെ. കാസ്സിം, ഹനീഫ് കടലൂർ, നൗഫൽ നന്തി, അമീൻ നന്തി, മുസ്തഫ കളോളി, ബബീഷ്, ഷഹനാസ്, കരീം , റമീസ് അബ്ദുള്ള, വിജീഷ് , ഫൈസൽ എം വി എന്നിവർ നേതൃത്വം നൽകി. ഷഫാസ്, കയ്യൂം എന്നിവർ അവതരിപ്പിച്ച കരോകെ ഗാനമേളക്കൊപ്പം മധുരവും നൽകിയപ്പോൾ കമ്പനി തൊഴിലാളികൾക്ക് സന്തോഷകരമായ അനുഭവമാക്കാൻ കഴിഞ്ഞു.