ഏ​റ്റ​വും കൂ​ടു​ത​ൽ ബ​ഹ്റൈ​നി​ക​ളെ നി​യ​മി​ച്ച​തി​ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് തൊഴിൽ മന്ത്രാലയത്തിൻറെ ആദരം

New Project - 2023-01-03T141834.300

മ​നാ​മ: ഏ​റ്റ​വും കൂ​ടു​ത​ൽ ബ​ഹ്റൈ​നി​ക​ളെ നി​യ​മി​ച്ച​തി​ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നെ തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ ആ​ദ​രി​ച്ചു. എ​ല്ലാ ത​സ്തി​ക​ക​ളി​ലേ​ക്കും സ്വ​ദേ​ശി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത​ത് പ​രി​ഗ​ണി​ച്ച് എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ശൈ​ഖ നാ​സ​ർ, മി​ക​ച്ച സേ​വ​ന​ത്തി​നും ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു​ള്ള പ​രി​ഗ​ണ​ന​ക്കും ക​സ്റ്റ​മ​ർ സ​ർ​വി​സ് ജീ​വ​ന​ക്കാ​ര​ൻ ആ​ർ. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​വും ന​ൽ​കി.

ബ​ഹ്റൈ​ന്റെ ശോ​ഭ​ന​മാ​യ ഭാ​വി​ക്കു​വേ​ണ്ടി കൂ​ടു​ത​ൽ അ​ധ്വാ​നി​ക്കാ​ൻ പു​ര​സ്കാ​രം പ്ര​ചോ​ദ​നം ന​ൽ​കു​മെ​ന്ന് ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു. രാ​ജ്യ​ത്തി​​ന്റെ പു​രോ​ഗ​തി​യു​ടെ ചാ​ല​ക​ശ​ക്തി​യാ​കാ​ൻ ബ​ഹ്റൈ​നി​ക​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി വി​ശ്വ​സി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച പ​ങ്കാ​ളി​ത്തം ഗ്രൂ​പ്പി​​ന്റെ ബ​ഹ്റൈ​നി​ലെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക ഘ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!